Image

സി.കെ.സി.വൈ.എല്‍. ലോഗോ പ്രകാശനവും അനുമോദന വീഡിയോ പ്രദര്‍ശനവും നടത്തപ്പെട്ടു

Published on 04 February, 2018
സി.കെ.സി.വൈ.എല്‍. ലോഗോ പ്രകാശനവും അനുമോദന വീഡിയോ പ്രദര്‍ശനവും നടത്തപ്പെട്ടു
ടൊറന്റോ: സെന്റ് മേരീസ് ക്‌നാനായ മിഷന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച സി.കെ.സി.വൈ.എല്ലിന്റെ ലോഗോ പ്രകാശനവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ക്‌നാനായ സഹോദരങ്ങളുടെ അനുമോദനങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയുടെ പ്രദര്‍ശനവും മിഷന്‍ ഡയറക്ടര്‍ റവ.ഫാ. പത്രോസ് ചമ്പക്കര നിര്‍വഹിച്ചു.

ക്‌നാനായ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ യുവാക്കള്‍ എന്ന നിലയില്‍ എങ്ങനെ നേരിടാം എന്നതിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. പ്രസിഡണ്ട് നിബു ബെന്നിയുടെ അധ്യഷതയില്‍ ചേര്‍ന്ന യോഗം ഫാ. പത്രോസ് ചമ്പക്കര ഉത്ഘാടനം ചെയ്തു .കെ.സി.വൈ.എല്‍ മുന്‍ അതിരൂപത ഭാരവാഹികള്‍ ആയ ജോണ്‍ അരയത്ത് ,സിനു മുളയാനിക്കല്‍ ,ആഷ്ലി അഴകുളം, മിഷന്‍ ട്രസ്റ്റിമാരായ സന്തോഷ് മേക്കര ,ലിന്‍സ് മരങ്ങാട്ടില്‍, അനിമേറ്റര്‍മാരായ ഷെല്ലി പുത്തന്‍പുരയില്‍, ജിസ്മി ഫിലിപ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു .സി.കെ.സി.വൈ.എല്ലിന്റെ മെഗാ സ്‌പോണ്‍സര്‍ ആയ റിജോ മങ്ങാടനെ ചടങ്ങില്‍ ആദരിച്ചു. പരിപാടികള്‍ക്ക് ckcyl ഭാരവാഹികള്‍ ആയ റിച്ചാര്‍ഡ് മാമ്പിള്ളിയില്‍ ,ജോമിന്‍ കോയിക്കല്‍ ,ആന്‍ മെറിന്‍ മാത്യു ,മാത്യൂസ് പായിക്കാട്ടുപുഴത്തന്‍പുരയില്‍, കെവിന്‍ വല്ലാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സി.കെ.സി.വൈ.എല്‍. ലോഗോ പ്രകാശനവും അനുമോദന വീഡിയോ പ്രദര്‍ശനവും നടത്തപ്പെട്ടുസി.കെ.സി.വൈ.എല്‍. ലോഗോ പ്രകാശനവും അനുമോദന വീഡിയോ പ്രദര്‍ശനവും നടത്തപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക