Image

ട്രംപ് ഇഫക്ട് ; ജര്‍മന്‍ ബാങ്ക് അമേരിക്കയില്‍ കൂപ്പുകുത്തി

Published on 04 February, 2018
ട്രംപ് ഇഫക്ട് ; ജര്‍മന്‍ ബാങ്ക് അമേരിക്കയില്‍ കൂപ്പുകുത്തി

ബര്‍ലിന്‍: ജര്‍മനിയിലെ മുന്‍നിര ബാങ്കായ ഡോയ്റ്റ്‌ഷെ ബാങ്കിനു അമേരിക്കയില്‍ വന്‍ നഷ്ടം. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നികുതി പരിഷ്‌കാരമാണു ഡോയ്റ്റ്‌ഷെ ബാങ്കിന് വലിയ തോതില്‍ നഷ്ടമുണ്ടാക്കിയത്. ട്രംപിന്റെ നികുതി വെട്ടിച്ചുരുക്കലില്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ ലാഭം കൊയ്യുന്‌പോള്‍ ഡോയ്റ്റ്‌ഷെ ബാങ്കിന് 2017 ല്‍ 500 ദശലക്ഷം യൂറോയുടെ നഷ്ടമാണുണ്ടായിരിയ്ക്കുന്നത്. 2017 ല്‍ 900 മില്ല്യണ്‍ യൂറോയുടെ ലാഭം കണക്കാക്കിയിരിയ്ക്കുന്‌പോഴാണ് കനത്ത നഷ്ടം ഉണ്ടായത്. 

ട്രംപിന്റെ പരിഷ്‌കാരങ്ങളുടെ വെളിച്ചത്തില്‍ ബാങ്കിനു 1.4 ബില്ല്യന്‍ തിരിച്ചടയ്‌ക്കേണ്ടതായിട്ടാണ് വന്നത്. അതാവട്ടെ ബാങ്കിനെ വന്‍ നഷ്ടത്തിലേയ്ക്കും എത്തിച്ചു.

എന്നാല്‍ ബാങ്കിന്റെ കെടുകാര്യസ്ഥതയും അധികച്ചെലവുമാണ് നഷത്തിലേയ്ക്കു വഴിതെളിച്ചതെന്ന് ജര്‍മനിയിലെ സാന്പത്തിക വിദഗ്ധര്‍ ആരോപിയ്ക്കുന്നു. എന്തായാലും 9000 ജോലിക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയിലേയ്ക്കും ബാങ്ക് നീങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക