Image

സനുഷയുടെ കാര്യത്തില്‍ സംഭവിച്ചത് മനുഷ്യത്വമില്ലായ്മ- എം ശശികുമാര്‍

Published on 04 February, 2018
സനുഷയുടെ കാര്യത്തില്‍ സംഭവിച്ചത് മനുഷ്യത്വമില്ലായ്മ- എം ശശികുമാര്‍

ട്രെയിന്‍ യാത്രക്കിടെ നടി സനുഷയെ ഒരാള്‍ ശല്യം ചെയ്യാന്‍ ശ്രമിച്ച സംഭവത്തെക്കുറിച്ച് പ്രതികരണവുമായി സംവിധായകന്‍ എം. ശശികുമാര്‍. സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ അപലപനീയമാണ്. അതു പോലെ തന്നെ മനുഷ്യത്വരഹിതമാണ് ഇത്തരം സംഭവങ്ങള്‍ കണ്‍മുന്‍പില്‍ കാണുമ്പോള്‍ സഹായിക്കാതെ നോക്കി നില്‍ക്കുന്നത്. സ്ത്രീകളുടെ സ്വാതന്ത്യം സംരക്ഷിക്കപ്പെടണം' ശശികുമാര്‍ ട്വീറ്റ് ചെയ്തു. 

തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സനുഷയെ ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്ന് അവര്‍ പറഞ്ഞിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക