Image

നവയുഗം കെ.സി. പിള്ള സ്മാരക സാഹിത്യഅവാര്‍ഡുകള്‍ വിതരണം ചെയ്തു.

Published on 05 February, 2018
നവയുഗം കെ.സി. പിള്ള സ്മാരക സാഹിത്യഅവാര്‍ഡുകള്‍ വിതരണം ചെയ്തു.
ദമ്മാം: നവയുഗം സാംസ്‌കാരികവേദി കോബാര്‍ മേഖല കമ്മിറ്റി ഏര്‍പ്പെടുത്തിയ സഖാവ് കെ.സി.പിള്ള സ്മാരക സാഹിത്യഅവാര്‍ഡുകള്‍ വിതരണം ചെയ്തു.   

ദമ്മാം നുസൈഫ് ഹാളില്‍ നടന്ന 'സര്‍ഗ്ഗപ്രവാസം2017' ന്റെ  വേദിയില്‍ വെച്ച്, പ്രശസ്ത മലയാളകവിയും, ഗാനരചയിതാവുമായ പി.കെ.ഗോപി അവാര്‍ഡുകള്‍ സമ്മാനിച്ചു.

       

ചെറുകഥാ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ നജീം കൊച്ചുകലുങ്ക്, രണ്ടാം സ്ഥാനം നേടിയ ഷൈന്‍.ടി.തങ്കന്‍, മൂന്നാം സ്ഥാനം നേടിയ ശിഹാബ് എ ഹസ്സന്‍, കവിത വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ സോഫി ഷാജഹാന്‍, രണ്ടാം സ്ഥാനം നേടിയ സോണി ഡിത്ത് എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. കവിത വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയ രവി റാഫിയ്ക്ക് വേണ്ടി റഫീക്ക് പുരസ്‌കാരം ഏറ്റുവാങ്ങി. നവയുഗം കേന്ദ്രനേതാക്കളായ ഹുസ്സൈന്‍ കുന്നിക്കോട്, ഗോപകുമാര്‍, ഷാജി മതിലകം, സനു മഠത്തില്‍, ഷിബുകുമാര്‍  എന്നിവര്‍ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു.

       

നവയുഗം കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരികസമ്മേളനത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍. ജി, സഖാവ് കെ.സി.പിള്ള അനുസ്മരണപ്രഭാഷണം നടത്തി. നവയുഗം കോബാര്‍ മേഖല സെക്രട്ടറി അരുണ്‍ ചാത്തന്നൂര്‍ അവാര്‍ഡ് വിജയികളെ സദസ്സിന് പരിചയപ്പെടുത്തി. നവയുഗം ജുബൈല്‍ മുഖ്യരക്ഷാധികാരി ടി.സി ഷാജി അനുമോദനപ്രസംഗം നടത്തി.



സി.പി.ഐയുടെ മുന്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും, കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനുമായിരുന്ന സഖാവ് കെ.സി.പിള്ളയുടെ ഓര്‍മ്മയ്ക്കായി 2015 മുതലാണ് നവയുഗം കോബാര്‍ മേഖല കമ്മിറ്റി കെ.സി.പിള്ള സ്മാരക സാഹിത്യഅവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്. സാഹിത്യനിരൂപകനും എഴുത്തുകാരനുമായ പ്രൊഫ: വിശ്വമംഗലം സുന്ദരേശന്‍, എഴുത്തുകാരനായ തമ്പാനൂര്‍ ചന്ദ്രശേഖരന്‍,  കവിയും അദ്ധ്യാപകനുമായ കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, പ്രവാസിസാഹിത്യകാരന്‍ ബെന്‍സി മോഹന്‍ എന്നിവര്‍ ഉള്‍പ്പെട്ട അവാര്‍ഡ്  ജഡ്ജിങ് പാനലാണ് ഇത്തവണ വിജയികളെ തെരെഞ്ഞെടുത്തത്.

നവയുഗം കെ.സി. പിള്ള സ്മാരക സാഹിത്യഅവാര്‍ഡുകള്‍ വിതരണം ചെയ്തു.
sofi shajahan
നവയുഗം കെ.സി. പിള്ള സ്മാരക സാഹിത്യഅവാര്‍ഡുകള്‍ വിതരണം ചെയ്തു.
najeem kochukalunk
നവയുഗം കെ.സി. പിള്ള സ്മാരക സാഹിത്യഅവാര്‍ഡുകള്‍ വിതരണം ചെയ്തു.
sony dith
നവയുഗം കെ.സി. പിള്ള സ്മാരക സാഹിത്യഅവാര്‍ഡുകള്‍ വിതരണം ചെയ്തു.
shine T thankan.
നവയുഗം കെ.സി. പിള്ള സ്മാരക സാഹിത്യഅവാര്‍ഡുകള്‍ വിതരണം ചെയ്തു.
shihab hussan
നവയുഗം കെ.സി. പിള്ള സ്മാരക സാഹിത്യഅവാര്‍ഡുകള്‍ വിതരണം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക