Image

പാസ്റ്റര്‍ റ്റി. എസ്. ഏബ്രഹാം നിര്യാതനായി

ജോയി തുമ്പമണ്‍ Published on 05 February, 2018
പാസ്റ്റര്‍ റ്റി. എസ്. ഏബ്രഹാം നിര്യാതനായി
ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയുടെ സീനിയര്‍ ജനറല്‍ മിനിസ്റ്ററും, ഐ.പി.സി. സ്ഥാപകന്‍ പാസ്റ്റര്‍ കെ.ഈ.ഏബ്രഹാമിന്റെ മൂത്തപുത്രനുമായ പാസ്റ്റര്‍ റ്റി.എസ്. ഏബ്രഹാം(93) ഫെബ്രുവരി 5-ാം തീയതി രാവിലെ 7 മണിയ്ക്കു  സഭാ ആസ്ഥാനത്തുള്ള ഹെബ്രോന്‍ ബംഗ്ലാവില്‍ വച്ചു സഭജനങ്ങളുടെയും  കുടുംബാംഗങ്ങളുടെയും മദ്ധ്യേ നിത്യതയില്‍ പ്രവേശിച്ചു. ഇന്ത്യാപെന്തെക്കോസ്തു സഭയുടെ ചരിത്രത്തോടൊപ്പം നടന്നു, അതിന്റെ വികാസ പരിണാമങ്ങളില്‍ പങ്കു അതിനു സാരഥ്യം വഹിച്ച ഒരു കര്‍മ്മ ധീരനായിരുന്നു പാസ്റ്റര്‍ റ്റി.എസ്. ഏബ്രഹാം. ഐ.പി.സി.യുടെ മുന്‍ പ്രസിഡന്റും, ഹെബ്രോന്‍ ബൈബിള്‍ കോളേജ്, ഇന്ത്യാ ബൈബിള്‍ കോളെജ് എന്നിവയുടെ പ്രിന്‍സിപ്പള്‍, സിയോന്‍ കാഹളത്തിന്റെയും, റിവൈവല്‍ മാസിക, മാസികയുടെയും പത്രാധിപര്‍ എന്നീ നിലകളില്‍ സുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ പരേതയായ മേരി ഏബ്രഹാം, മക്കള്‍ ഡോ. വല്‍സന്‍ ഏബ്രഹാം, ആനീ ജേക്കബ്, സ്റ്റാര്‍ലാ ലൂക്ക്, ഷൊര്‍ലി ചാക്കോ. ജാമാതാക്കള്‍ ലാലി, ജേക്കബ്, മേജര്‍ ലൂക്ക്, വിജയ് എന്നിവരാണ്. 

മകന്‍ വല്‍സന്‍ ഏബ്രഹാം ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും, ഇന്ത്യാ ബൈബിള്‍ കോളേജിന്റെ ഡയറക്ടറുമാണ്.



പാസ്റ്റര്‍ റ്റി. എസ്. ഏബ്രഹാം നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക