Image

ബിനോയ്‌ കോടിയേരിക്ക്‌ ദുബൈയില്‍ യാത്രാ വിലക്ക്‌

Published on 05 February, 2018
ബിനോയ്‌ കോടിയേരിക്ക്‌ ദുബൈയില്‍ യാത്രാ വിലക്ക്‌

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനോയ്‌ കോടിയേരിക്ക്‌ ചെക്ക്‌ കേസിനെതുടര്‍ന്ന്‌ ദുബൈയില്‍ യാത്രാ വിലക്ക്‌ ഏര്‍പ്പെടുത്തി. ബിനോയ്‌ പണം നല്‍കാനുള്ള ജാസ്‌ ടൂറിസം കമ്പനി നല്‍കിയ പരാതിയിലാണ്‌ നടപടി.

30 ലക്ഷം ദിര്‍ഹം വായ്‌പ നല്‍കിയിട്ട്‌ 20 ലക്ഷം ദിര്‍ഹമാണ്‌ തിരിച്ചുനല്‍കിയത്‌. ബാക്കി 10 ലക്ഷം ദിര്‍ഹം തിരിച്ചുനല്‍കാത്തതാണ്‌ പരാതിക്ക്‌ ഇടയാക്കിയത്‌.


ദുബൈ പോലീസിന്റെ പരാതിയെത്തുടര്‍ന്ന്‌ വിമാനത്താവളത്തില്‍ വെച്ച്‌ എമിഗ്രേഷന്‍ വിഭാഗം തടയുകയായിരുന്നു. ഇതോടെ ഉടനെയൊന്നും ബിനോയിക്ക്‌ ഇന്ത്യയിലേക്ക്‌ മടങ്ങാനാകില്ല.

ഈ മാസം ഒന്നിനായിരുന്നു ബിനോയിക്കെതിരെ ദുബൈ പൊലീസ്‌ സിവില്‍ കേസെടുത്തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക