Image

നടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി

Published on 05 February, 2018
നടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി

പ്രശസ്‌ത ചലച്ചിത്ര താരം ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി.  ഹൂസ്റ്റണില്‍ എന്‍ജിനീയറായ തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാര്‍ മണികണ്‌ഠനാണ്‌ വരന്‍. ഫെബ്രുവരി നാലിന്‌ ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. കഴിഞ്ഞ നാലു വര്‍ഷമായി ഹൂസ്റ്റണില്‍താമസിക്കുകയാണ്‌ അരുണ്‍. വിവാഹത്തിന്‌ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

തന്റെ ഔദ്യോഗിക ഫേസ്‌ ബുക്ക്‌ പേജിലൂടെ ദിവ്യാ ഉണ്ണി വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചു. തന്റെ വിവാഹത്തിന്‌ ആശംസകള്‍ അറിയിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്‌ത എല്ലാവര്‍ക്കും നന്ദി പറയുന്നതായും ദിവ്യാ ഉണ്ണി ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

ഒരു വര്‍ഷം മുമ്പാണ്‌ അമേരിക്കന്‍ മലയാളിയായ സുധീര്‍ ശേഖറുമായി ദിവ്യാ ഉണ്ണി വിവാഹ ബന്ധം വേര്‍പെടുത്തിയത്‌. ഈ ബന്ധത്തില്‍ രണ്ടു മക്കളുണ്ട്‌. രണ്ടു പേരും ദിവ്യക്കൊപ്പമാണ്‌. ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ്‌ ആര്‍ട്ട്‌സ്‌ എന്ന പേരില്‍ നൃത്ത വിദ്യാലയം നടത്തുകയാണ്‌ ദിവ്യയിപ്പോള്‍.









































































































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക