Image

കവി കുരീപ്പുഴ ശ്രീകുമാറിനുനേരെ ആക്രമണം

Published on 05 February, 2018
കവി കുരീപ്പുഴ ശ്രീകുമാറിനുനേരെ ആക്രമണം

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനുനേരെ ആക്രമണം. കൊല്ലം കടയ്ക്കല്‍ കോട്ടുങ്കലില്‍വച്ചാണ് അദ്ദേഹത്തെ കൈയേറ്റം ചെയ്തത്.

കോട്ടുങ്കലിലെ ഒരു വായനശാല സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കവെ വടയമ്പാടി ജാതി മതില്‍ സമരത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു.

വടയമ്പാടി ജാതി മതിലിനെക്കുറിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് തനിക്കെതിരേ ആക്രമണമുണ്ടായതെന്നാണും ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും അദ്ദേഹം പറഞ്ഞു. പോലീസില്‍ പരാതി നല്‍കി.

സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിന് നിര്‍ദ്ദേശം നല്‍കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക