Image

മൂത്രമൊഴിച്ച ജ്യൂസ്‌ കുട്ടിയെ കുടിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

Published on 06 February, 2018
 മൂത്രമൊഴിച്ച ജ്യൂസ്‌ കുട്ടിയെ കുടിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍


മൂത്രമൊഴിച്ച ജ്യൂസ്‌ കുട്ടിയെ കുടിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ ചിരാലപെരള നഗരത്തി ലെ എസ്‌പിആര്‍ വിദ്യ കണ്‍സെപ്‌റ്റ്‌ സ്‌കൂളിലാണ്‌ സംഭവം നടന്നത്‌. ഒന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ നിര്‍ബന്ധിച്ച്‌ മൂത്രം കുടിപ്പിച്ചതായിട്ടാണ്‌ പരാതി.

സഹപാഠിയായ പെണ്‍കുട്ടി കൊണ്ടു വന്ന ജ്യൂസില്‍ അഞ്ചു വയസ്സുകാരനായ ആണ്‍കുട്ടി മൂത്രമൊഴിക്കുകയായിരുന്നു. പിന്നീട്‌ ഈ വിവരം ആണ്‍കുട്ടി തന്നെ പെണ്‍കുട്ടിയോട്‌ പറഞ്ഞു. ജ്യൂസ്‌ കുടിക്കരുത്‌, താന്‍ അതില്‍ മൂത്രമൊഴിച്ചുവെന്നാണ്‌ ആണ്‍കുട്ടി പറഞ്ഞത്‌.

ഇതു കേട്ട പെണ്‍കുട്ടി കരഞ്ഞു കൊണ്ട്‌ ഫിസിക്കല്‍ ട്രെയനിങ്‌ ടീച്ചറായ വിജയ്‌ കുമാറിനോട്‌ പരാതി പറഞ്ഞു. വിജയ്‌ കുമാര്‍ ക്ലാസിലെത്തിയ ശേഷം ആണ്‍കുട്ടിയെ മൂത്രമൊഴിച്ച ജ്യൂസ്‌ കുടിക്കാന്‍ നിര്‍ബന്ധിച്ചു. ജ്യൂസ്‌ കുടിക്കാന്‍ വിസമ്മതിച്ച കുട്ടിയെ അധ്യാപകന്‍ നിര്‍ബന്ധിച്ച്‌ മുഴുവനും കുടിപ്പിച്ചു. ഇതു സംബന്ധിച്ച മാതാപിതാക്കള്‍ അധ്യാപകനോട്‌ കാര്യം തിരിക്കി. അധ്യാപകന്‍ കുട്ടിക്ക്‌ ആ ശിക്ഷ ആവശ്യമായിരുന്നവെന്നാണ്‌ പറഞ്ഞത്‌.

 ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ അധ്യാപകനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക