Image

കാര്‍ മോഷ്ടാവിന്റെ വെടിയേറ്റു ഡപ്യൂട്ടി കൊല്ലപ്പെട്ടു ; 4 പേര്‍ക്കു പരുക്ക്

പി പി ചെറിയാന്‍ Published on 06 February, 2018
കാര്‍ മോഷ്ടാവിന്റെ വെടിയേറ്റു ഡപ്യൂട്ടി കൊല്ലപ്പെട്ടു ; 4 പേര്‍ക്കു പരുക്ക്
കൊളറാഡൊ സ്പ്രിംഗ്‌സ്: ഇന്ന് ഫെബ്രുവരി 5 തിങ്കളാഴ്ച വൈകിട്ട് കാര്‍ മോഷ്ടാവും  പൊലീസും തമ്മില്‍ നടന്ന വെടിവയ്പില്‍ രണ്ട് എല്‍പാസൊ കൗണ്ടി ഷെറിഫ് ഡപ്യൂട്ടികള്‍ക്കും കൊളറാഡൊ സ്പ്രിംഗ്ങ്ങ്‌സ് പൊലീസ് ഓഫിസര്‍ക്കും വെടിയേറ്റു.

വെടിയേറ്റു ഗുരുതരമായി പരുക്കേറ്റ എല്‍പാസൊ കൗണ്ടി ഷെറിഫ് ഡപ്യൂട്ടി മൈക്ക് ഫ്‌ലിക് (34) പിന്നീട് മരിച്ചു. ഭാര്യയും 7 വയസ്സുള്ള രണ്ട് ഇരട്ടകുട്ടികളും ഉള്‍പ്പെടുന്നതാണ് മൈക്കിന്റെ കുടുംബം.

കാര്‍ മോഷ്ടാവും പൊലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു.

വൈകിട്ട് 4 നാണ് കാര്‍ മോഷണത്തെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. സംഭവ സ്ഥലത്തു കുതിച്ചെത്തിയ പൊലീസ് മോഷ്ടാവുമായി സംസാരിക്കുന്നതിനിടയില്‍ പെട്ടെന്ന് വെടിവയ്ക്കുകയായിരുന്നു.  മുറെഹില്‍ അപ്പാര്‍ട്ട്‌മെന്റിനു സമീപമായിരുന്നു വെടിവയ്പു നടന്നത്.

മുറിവേറ്റ പൊലീസ് ഓഫീസര്‍മാരെ മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ സ്ഥിതിയെകുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

കൊളറാഡൊ ഗവര്‍ണര്‍ ജോണ്‍ ഹിക്കന്‍ ലൂപര്‍ ഡെപ്യൂട്ടിയോടുള്ള ആദര സൂചകമായി പതാക താഴ്ത്തി കെട്ടുന്നതിന് (ചൊവ്വാഴ്ച) ഉത്തരവിട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക