Image

ആഗോള ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നു

Published on 06 February, 2018
ആഗോള ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നു
മുംബൈ: ആഗോള ഓഹരി വിപണിയില്‍ ഇടിവ്‌ തുടരുന്നു. ചൊവ്വാഴ്‌ച രാവിലെ വ്യാപാരം ആരംഭിച്ച വിപണിയില്‍ കനത്ത ഇടിവാണ്‌ നേരിടുന്നത്‌. സെന്‍സെക്‌സ്‌ 1274.35 പോയിന്റ്‌ താഴ്‌ന്ന്‌ 33,482.81ലും നിഫ്‌റ്റി 371.40 പോയിന്റ്‌ താഴ്‌ന്ന്‌ 10,295.15ലുമാണ്‌ എത്തി നില്‍ക്കുന്നത്‌. യു എസ്‌, ഏഷ്യന്‍ മാര്‍ക്കറ്റുകളിലെ തിരിച്ചടിയാണ്‌ ഇന്ത്യയിലും പ്രതിഫലിക്കുന്നത്‌. 2015 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണിത്‌.

അമേരിക്കന്‍ സൂചികയായ ഡൗ ജോണ്‍സ്‌ 1100 പോയിന്റാണ്‌ താഴ്‌ച രേഖപ്പെടുത്തിയത്‌. ആറര വര്‍ഷത്തിനിടയിലെ വലിയ ഇടിവാണിത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക