Image

രാഹുല്‍ ഗാന്ധിയെ പുകഴ്‌ത്തി പോളിറ്റ്‌ ബ്യൂറോ അംഗം

Published on 06 February, 2018
രാഹുല്‍ ഗാന്ധിയെ  പുകഴ്‌ത്തി പോളിറ്റ്‌ ബ്യൂറോ  അംഗം
ന്യൂദല്‍ഹി: കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധിയെ പുകഴ്‌ത്തി സി.പി.ഐ.എം പോളിറ്റ്‌ ബ്യൂറോ അംഗം മുഹമ്മദ്‌ സലിം. കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമാണ്‌ രാഹുല്‍ ഗാന്ധിയെന്നാണ്‌ അദ്ദേഹം വിശേഷിപ്പിച്ചത്‌. ദല്‍ഹിയില്‍ ഇ. അഹമ്മദ്‌ അനുസ്‌മരണ ചടങ്ങില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗാളില്‍ നിന്നുള്ള സി.പി.ഐ.എം നേതാവും എം.പിയുമാണ്‌ മുഹമ്മദ്‌ സലിം.

'കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമാണ്‌ രാഹുല്‍ ഗാന്ധി. അത്‌ ഉടന്‍ ഇന്ത്യയുടെ ഉയര്‍ത്തെഴുന്നേല്‍പ്പാകും' എന്നാണ്‌ മുഹമ്മദ്‌ സലിം പറഞ്ഞത്‌.
രാഹുല്‍ ഗാന്ധിയുടേയും മറ്റ്‌ കോണ്‍ഗ്രസ്‌ നേതാക്കളുടേയും സാന്നിധ്യത്തിലായിരുന്നു പരാമര്‍ശം.

ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നത്‌ സംബന്ധിച്ച്‌ സി.പി.ഐ.എമ്മിനുള്ളില്‍ വലിയ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്‌ പോളിറ്റ്‌ ബ്യൂറോ അംഗമായ മുഹമ്മദ്‌ സലിം പരസ്യമായി രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും പുകഴ്‌ത്തി സംസാരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക