Image

മാലദ്വീപില്‍ ഇന്ത്യ സൈനിക ഇടപെടല്‍ നടത്തണമെന്ന്‌ നഷീദ്‌

Published on 06 February, 2018
മാലദ്വീപില്‍ ഇന്ത്യ സൈനിക ഇടപെടല്‍ നടത്തണമെന്ന്‌ നഷീദ്‌

ന്യൂഡല്‍ഹി: മാലദ്വീപിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ പരിഹരിക്കാന്‍ ഇന്ത്യ സൈനികമായി ഇടപെടണമെന്ന ആവശ്യവുമായി ആരാജ്യത്തെ മുന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ നഷീദ്‌ രംഗത്തെത്തി.

 പ്രസിഡന്റ്‌ അബ്ദുള്ള യമീന്‍ രാജ്യത്ത്‌ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചീഫ്‌ ജസ്റ്റിസും ന്യായാധിപരും അടക്കമുള്ളവരെ തടവിലാക്കുകയും ചെയ്‌തതിന്‌ പിന്നാലെയാണിത്‌.

പ്രശ്‌ന പരിഹാരത്തിന്‌ സൈന്യത്തെ അയയ്‌ക്കണമെന്ന്‌ മാലദ്വീപിലെ ജനങ്ങള്‍ക്കുവേണ്ടി അഭ്യര്‍ഥിക്കുകയാണെന്ന്‌ നഷീദ്‌ ട്വീറ്റുചെയ്‌തു. ന്യായാധിപരെയും രാഷ്ട്രീയ നേതാക്കളെയും മോചിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 

ഒന്‍പത്‌ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ ജയിലില്‍നിന്ന്‌ മോചിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ്‌ നടപ്പാക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതോടെയാണ്‌ മാലിദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധിയുണ്ടായത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക