Image

ജര്‍മ്മന്‍ ഓട്ടോമൊബൈല്‍ ക്ലബ് എ.ഡി.എ.സി. സിറ്റി ട്രാവല്‍ സര്‍വീസ് തുടങ്ങുന്നു

ജോര്‍ജ് ജോണ്‍ Published on 06 February, 2018
ജര്‍മ്മന്‍ ഓട്ടോമൊബൈല്‍ ക്ലബ് എ.ഡി.എ.സി. സിറ്റി ട്രാവല്‍ സര്‍വീസ് തുടങ്ങുന്നു
ഫ്രാങ്ക്ഫര്‍ട്ട്:  ജര്‍മ്മന്‍ ഓട്ടോമൊബൈല്‍ ക്ലബ് എ.ഡി.എ.സി. സിറ്റി ട്രാവല്‍ സര്‍വീസ് തുടങ്ങുന്നു. കാറുകളോ മറ്റ് വാഹങ്ങളോ സ്വന്തമായി ഇല്ലാത്തവര്‍ക്ക് എ.ഡി.എ.സി. വാഹനത്തില്‍ അവര്‍ക്ക് പോകേണ്ട ന്ഥലങ്ങളില്‍ എത്തിക്കുന്നു. ഈ യാത്ര ആവശ്യമുള്ളവര്‍ അവരുടെ യാത്രാ വിവരം ആപ്പ് മെസേജ് മുഖാന്തിരം എ.ഡി.എ.സി. യെ  അറിയിക്കുക. ഇങ്ങനെയുള്ളവരെ പലസ്ഥലങ്ങളില്‍ നിന്നായി എ.ഡി.എ.സി. അവരുടെ വാഹനത്തില്‍ കയറ്റി  സര്‍വീസ് നല്‍കുന്നു.

ബെര്‍ലിന്‍ നഗരത്തില്‍ ഈ സര്‍വീസ് തുടങ്ങി കഴിഞ്ഞു. ഇത് ജര്‍മ്മനിയിലെ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് എ.ഡി.എ.സി. വക്താവ് പറഞ്ഞു. ബെര്‍ലിന്‍ നഗരത്തില്‍ തുടങ്ങിയ ഈ സര്‍വീസ് ഇപ്പോള്‍ ഫ്രീ ആയി പരിസ്ഥിതി സൗഹ്യുദ ഇലക്ട്രിക് വാനുകളില്‍ തുടങ്ങി കഴിഞ്ഞു. ഭാവിയില്‍ കിലോമീറ്ററിന് 05 സെന്റ് വച്ച് ഈ സിറ്റി സര്‍വീസിന് ഈടാക്കാനാണ്  എ.ഡി.എ.സി. യുടെ പ്ലാന്‍. ജര്‍മ്മനിയിലെ സാധാരണക്കാര്‍ ഈ സര്‍വീസിനെ സര്‍വാത്മനാ സ്വാഗതം ചെയ്തു.   


ജര്‍മ്മന്‍ ഓട്ടോമൊബൈല്‍ ക്ലബ് എ.ഡി.എ.സി. സിറ്റി ട്രാവല്‍ സര്‍വീസ് തുടങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക