Image

താജ്‌മഹലിനെതിരെ പരാമര്‍ശം: `പ്രാകൃതരെ` സംസ്‌കാരം തകര്‍ക്കാന്‍ അനുവദിക്കരുതെന്ന്‌ ശശി തരൂര്‍

Published on 06 February, 2018
താജ്‌മഹലിനെതിരെ  പരാമര്‍ശം: `പ്രാകൃതരെ` സംസ്‌കാരം തകര്‍ക്കാന്‍ അനുവദിക്കരുതെന്ന്‌  ശശി തരൂര്‍

താജ്‌മഹലിനെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി എംപി വിനയ്‌ കത്യാറിനെ പോലുള്ള പ്രാകൃതരെ രാജ്യത്തിന്റെ സംസ്‌കാരം നശിപ്പിക്കാന്‍ അനുവദിക്കരുതെന്ന്‌ ശശി തരൂര്‍ എംപി. താജ്‌മഹല്‍ ഉടന്‍ താജ്‌മന്ദിര്‍ ആയി ഉയര്‍ത്തുമെന്ന പ്രസ്‌താവനയ്‌ക്ക്‌ മറുപടി നല്‍കുകയായിരുന്നു ശശി തരൂര്‍.

താജ്‌ മഹോത്സവത്തെ തേജ്‌ മഹോത്സവമെന്നും വിളിക്കാമെന്നും താജും തേജും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നും കഴിഞ്ഞദിവസമാണ്‌ കത്യാര്‍ പറഞ്ഞത്‌. തേജ്‌മന്ദിറിനെ മുഗള്‍ രാജാക്കന്മാര്‍ പിടിച്ചടക്കിയതാണെന്നും താജ്‌മഹലിനെ ഉടന്‍ തേജ്‌മന്ദിറാക്കുമെന്നും പറഞ്ഞത്‌ വിവാദമായിരുന്നു. തുടര്‍ന്നായിരുന്നു ശശി തരൂരിന്‍റെ ട്വീറ്റ്‌ വന്നത്‌. 

ഇത്തരം പ്രാകൃതരെ രാജ്യത്തിന്റെ സംസ്‌കാരം തകര്‍ക്കാന്‍ അനുവദിക്കരുതെന്ന്‌ ശശി തരൂര്‍ ട്വീറ്റ്‌ ചെയ്യുകയായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക