Image

ആര്‍എസ്‌എസില്‍ ചേരാത്ത ഹിന്ദു യഥാര്‍ത്ഥ ഹിന്ദുവല്ല ; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

Published on 06 February, 2018
ആര്‍എസ്‌എസില്‍ ചേരാത്ത ഹിന്ദു യഥാര്‍ത്ഥ ഹിന്ദുവല്ല ; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

ആര്‍എസ്‌എസ്‌ ശാഖകളില്‍ പോകാത്ത ഹിന്ദുവുണ്ടെങ്കില്‍ അവന്‍ യഥാര്‍ത്ഥ ഹിന്ദുവല്ലെന്ന പരാമര്‍ശവുമായി ബിജെപി എംഎല്‍എ ടി രാജ സിംഗ്‌ ലോധ്‌. ഞായറയാഴ്‌ച മധ്യപ്രദേശില്‍ നടന്ന ആര്‍എസ്‌എസ്‌ റാലിയിലാണ്‌, ഹൈദരാബാദ്‌ ഗോഷാമഹല്‍ എംഎല്‍എ രാജ സിംഗ്‌ വിവാദപരാമര്‍ശം നടത്തിയത്‌.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും പോലെയുള്ള 'മൂര്‍ത്തികളെ' സൃഷ്ടിക്കുന്ന ഫാക്ടറിയാണ്‌ രാഷ്ട്രീയ സ്വയം സേവക്‌ സംഘം. നിങ്ങളെല്ലാവരും ഏറ്റവും സമീപത്തുള്ള അര്‍എസ്‌എസ്‌ ശാഖയില്‍ ചേരണമെന്നാണ്‌ പറയാനുള്ളത്‌. ആര്‍എസ്‌എസില്‍ ചേരാത്ത ഏതെങ്കിലും ഹിന്ദു ഉണ്ടെങ്കില്‍ അവന്‍ യഥാര്‍ത്ഥ ഹിന്ദുവല്ല. 

അവര്‍ക്ക്‌ ഈ രാജ്യത്തെ സേവിക്കാന്‍ കഴിവില്ലാത്തവരാണെന്നും രാജ സിംഗ്‌, പറഞ്ഞു
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക