Image

ആമിക്ക്‌ പ്രദര്‍ശനാനുമതി

Published on 06 February, 2018
ആമിക്ക്‌ പ്രദര്‍ശനാനുമതി



മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്‌പദമാക്കി കമല്‍ സംവിധാനം ചെയ്‌ത 'ആമി' യുടെ പ്രദര്‍ശനാനുമതി തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതു സംബന്ധിച്ച്‌ ഉചിതമായ തീരുമാനമെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിന്‌ അധികാരമുണ്ട്‌. അതു കൊണ്ട്‌ സിനിമ തടയുന്നില്ലെന്നാണ്‌ കോടതി അറിയിച്ചിരിക്കുന്നത്‌.

ചിത്രത്തിന്റെ തിരക്കഥ ഹൈക്കോടതി പരിശോധിക്കണമെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ എന്തെങ്കിലും രംഗങ്ങള്‍ ചിത്രത്തിലുണ്ടെങ്കില്‍ അത്‌ നീക്കം ചെയ്യണമെന്നും അതുവരെ ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്നുമാണ്‌ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്‌. മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ പല യഥാര്‍ത്ഥ സംഭവങ്ങളും ഒഴിവാക്കിയാണ്‌ സിനിമ ചെയ്‌തിരിക്കുന്നത്‌. സിനിമയുടെ പേരില്‍ യഥാര്‍ത്ഥ വസ്‌തുക്കള്‍ മാറ്റുന്നത്‌ ശരിയില്ലെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. 

എറണാകുളം ഇടപ്പള്ളി സ്വദേശിയായ കെ പി രാമചന്ദ്രനാണ്‌ ഹര്‍ജിക്കാരന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക