Image

യേശുദാസും ബാലസുബ്രഹ്മണ്യമും 27 വര്‍ഷങ്ങള്‍ക്കു ശേഷം ഒരുമിച്ച്‌ ഗാനമാലപിക്കുന്നു

Published on 06 February, 2018
 യേശുദാസും  ബാലസുബ്രഹ്മണ്യമും 27 വര്‍ഷങ്ങള്‍ക്കു ശേഷം ഒരുമിച്ച്‌ ഗാനമാലപിക്കുന്നു

കൊച്ചി: നീണ്ട 27 വര്‍ഷങ്ങള്‍ക്ക്‌ ശേഷം കെ ജെ യേശുദാസും എസ്‌ പി ബാലസുബ്രഹ്മണ്യമും ഒരുമിച്ചു ആലപിച്ചിരിക്കുന്നു. `അയ്യാ സാമി` എന്ന്‌ തുടങ്ങുന്ന ഈ ഗാനം മലയാളം തമിഴ്‌ ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിലേതാണ്‌. മലയാളത്തില്‍ 'കിണര്‍' എന്നും തമിഴില്‍ 'കേണി' എന്നുമാണ്‌ ചിത്രത്തിന്‌ പേരിട്ടിരിക്കുന്നത്‌. എം ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്ന ഈ ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത്‌ ഹരിനാരായണന്‍ ബി കെയും പളനി ഭാരതിയും ചേര്‍ന്നാണ്‌.

എം എ നിഷാദ്‌ കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന 'കിണര്‍' / 'കേണി' ജലക്ഷാമവുമായി ബന്ധപ്പെട്ട വിഷയമാണ്‌ അവതരിപ്പിക്കുന്നത്‌. കേരളം - തമിഴ്‌ നാട്‌ അതിര്‍ത്തിയില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്‌. ജയപ്രദ, രേവതി, പശുപതി, പാര്‍ത്ഥിപന്‍, അര്‍ച്ചന, നാസ്സര്‍, പാര്‍വതി നമ്പ്യാര്‍, ഇന്ദ്രന്‍സ്‌, രഞ്‌ജി പണിക്കര്‍, ജോയ്‌ മാത്യു, അനു ഹസന്‍ എന്നിവര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്‌. ഡോ. അന്‍വര്‍ അബ്ദുള്ളയും ഡോ. അജു കെ നാരായണനും ചേര്‍ന്നാണ്‌ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. നൗഷാദ്‌ ഷെരീഫ്‌ ഛായാഗ്രഹണവും ശ്രീകുമാര്‍ നായര്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. 

ഗാനങ്ങള്‍ക്ക്‌ സംഗീതം നല്‍കിയിരിക്കുന്നത്‌ എം ജയചന്ദ്രനാണ്‌. ഒരു ഗാനത്തിന്‌ കല്ലറ ഗോപനും ഈണം പകര്‍ന്നിട്ടുണ്ട്‌. പശ്ചാത്തല സംഗീതം ബിജിബാലിന്റെതാണ്‌. ഫ്രാഗ്രന്‍റ്‌ നേച്ചര്‍ ഫിലിം ക്രീയേഷന്‌സിന്റെ ബാനറില്‍ സജീവ്‌ പി കെയും ആന്‍ സജീവും ചേര്‍ന്നാണ്‌ ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍.



`അയ്യാ സാമി` ഗാനം കാണുവാന്‍: https://www.youtube.com/watch?v=uSXtbFgR5hQ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക