Image

മടവൂര്‍ വാസുദേവന്‍ നായര്‍ കഥകളിക്കിടെ കുഴഞ്ഞുവീണു മരിച്ചു

Published on 07 February, 2018
മടവൂര്‍ വാസുദേവന്‍ നായര്‍ കഥകളിക്കിടെ കുഴഞ്ഞുവീണു മരിച്ചു

കൊല്ലം: കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ കുഴഞ്ഞു വീണ്‌ മരിച്ചു. അഞ്ചല്‍ അഗസ്‌ത്യക്കോട്‌ മഹാദേവര്‍ ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിക്കവെ വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

`രാവണവിജയം' കഥകളിയില്‍ രാവണവേഷം ആടിക്കൊണ്ടിരിക്കുകയായിരുന്നു. കുഴഞ്ഞുവീണ ഉടന്‍ കൂടെയുണ്ടായിരുന്നവരും ക്ഷേത്രം ഭാരവാഹികളും ചേര്‍ന്ന്‌ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.


പച്ച, കത്തി, മിനുക്ക്‌, താടി തുടങ്ങിയ വേഷങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചു. തിരുവിതാംകൂര്‍ രാജകൊട്ടാരത്തില്‍ കളിയോഗം അംഗമായിരുന്നു.

1998 -ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, 2009-ല്‍ സംസ്ഥാന കഥകളി അവാര്‍ഡ്‌ , കേന്ദ്ര സര്‍ക്കാര്‍ ഫെലോഷിപ്പ്‌ എന്നിവ നേടിയിട്ടുണ്ട്‌.
2011 ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക