Image

ടെസ്‌ല കാറുമായി ഫാല്‍ക്കണ്‍ ഹെവി ബഹിരാകാശത്ത്‌

Published on 07 February, 2018
ടെസ്‌ല കാറുമായി ഫാല്‍ക്കണ്‍ ഹെവി ബഹിരാകാശത്ത്‌
ഫ്‌ളോറിഡ: ടെസ്‌ല കാറുമായി ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റ്‌ ഫാല്‍ക്കണ്‍ ഹെവി വിജയകരമായി പരീക്ഷിച്ചു. എലന്‍ മാസ്‌കിന്റെ നേതൃത്വത്തിലുള്ള സ്‌പേസ്‌ എക്‌സാണ്‌ റോക്കറ്റ്‌ വിക്ഷേപിച്ചത്‌.
എലന്‍ മാസകിന്റെ തന്നെ ഇലക്ട്രിക്‌ കാറാണ്‌ ടെസ്‌ ല റോഡ്‌സ്റ്റര്‍.


63,500 കിലോഗ്രാം ചരക്ക്‌ ഭൂമിക്ക്‌ പുറത്തെത്തിക്കാനുള്ള ശേഷി ഫാല്‍ക്കണ്‍ ഹെവിയ്‌ക്കുണ്ട്‌. 2500 ടണ്‍ ഊര്‍ജമാണ്‌ വിക്ഷേപണത്തിനായി കത്തിയമര്‍ന്നത്‌.

പരീക്ഷണം വിജയിക്കുകയാണെങ്കില്‍ ബഹിരാകാശ പര്യവേക്ഷണ രംഗത്ത്‌ വലിയ സാധ്യതകള്‍ തുറന്നിടുമെന്ന്‌ മാസ്‌ക്‌ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം റോക്കറ്റ്‌ വിക്ഷേപണം വിജയിച്ചതിനു പിന്നാലെ എലന്‍ മാസ്‌കിനെ അഭിനന്ദിച്ച്‌ അമേരിക്കന്‍ പ്രസിഡണ്ട്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ രംഗത്തെത്തി. നാസയുടെ പങ്കാളിയായ സ്‌പേസ്‌ എക്‌സിന്റെ നേട്ടം അതുല്യമാണെന്ന്‌ ട്രംപ്‌ പ്രതികരിച്ചു.
സ്‌പേസ്‌ എക്‌സിന്റെ അടുത്ത പദ്ധതി നാസയുമായി ചേര്‍ന്നാണ്‌. ഈ വര്‍ഷം തന്നെ പദ്ധതി നടപ്പിലാക്കുമെന്ന്‌ സ്‌പേസ്‌ എക്‌സ്‌ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക