Image

ഗായകന്‍ സോനു നിഗത്തെ കൊല്ലുമെന്ന ഭീഷണിയുമായി മതമൗലികവാദികള്‍

Published on 07 February, 2018
ഗായകന്‍ സോനു നിഗത്തെ കൊല്ലുമെന്ന ഭീഷണിയുമായി മതമൗലികവാദികള്‍

ഗായകന്‍ സോനു നിഗത്തിന്റെ ജീവന്‍ അപകടത്തിലെന്ന്‌ മഹാരാഷ്ട്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്‌. പൊതുപരിപാടിയില്‍ വെച്ചോ ഇവന്റുകളില്‍ വെച്ചോ സോനു നിഗം കൊല്ലപ്പെട്ടേക്കാമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൊലീസ്‌ ശക്തമാക്കി.

കഴിഞ്ഞ വര്‍ഷം ബാങ്കുവിളി ഉള്‍പ്പെടെയുള്ള മതപരിപാടികള്‍ക്ക ഉച്ചഭാഷണികള്‍ ഉപയോഗിക്കുന്നതിനെതിരെ സോനു നിഗം വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. അതിന്റെ ചുവട്‌ പിടിച്ചാണ്‌ മതമൗലിക വാദികള്‍ സോനുവിനെ കൊല്ലാന്‍ നടക്കുന്നത്‌ എന്നാണ്‌ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്‌. 

എഴുതി തയാറാക്കിയ റിപ്പോര്‍ട്ട്‌ അയക്കുന്നതിന്‌ പകരമായി ഇന്റലിജന്‍സ്‌ വിഭാഗം മുംബൈ പൊലീസിന്‌ വിവരം കൈമാറുന്നതിനായി ദൂതനെ അയക്കുകയായിരുന്നു എന്നാണ്‌ റിപ്പോര്‍ട്ട്‌. മുംബൈ പൊലീസും ഈ വിഷയത്തെ ഗൗരവമായിട്ടാണ്‌ കാണുന്നത്‌.

കഴിഞ്ഞ വര്‍ഷത്തെ ബാങ്കുവിളി ട്വീറ്റ്‌ കൂടാതെ സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്നതിനെതിരെയും സോനു നിഗം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തിയേറ്ററുകളിലും റെസ്റ്റോറന്റുകളിലുമല്ല ദേശിയ ഗാനം കേള്‍പ്പിക്കേണ്ടത്‌ എന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക