Image

മോദിയുടെ ഭാര്യയ്‌ക്ക്‌ കാറപകടത്തില്‍ പരിക്ക്‌

Published on 07 February, 2018
മോദിയുടെ ഭാര്യയ്‌ക്ക്‌ കാറപകടത്തില്‍ പരിക്ക്‌


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദബെന്നിന്‌ കാറപകടത്തില്‍ പരിക്കേറ്റു. കോട്ടയില്‍ കല്യാണത്തിന്‌ പങ്കെടുത്ത ശേഷം ഗുജറാത്തിലേക്ക്‌ മടങ്ങും വഴിയാണ്‌ അപകടമുണ്ടായത്‌. ഇന്ന്‌ രാവിലെയാണ്‌ ബാരന്‍ ജില്ലയിലെ കോട്ടയില്‍ വിവാഹത്തിന്‌ പങ്കെടുത്ത ശേഷം ബന്ധുക്കളേയും കണ്ട്‌ മടങ്ങുകയായിരുന്ന യശോദയ്‌ക്ക്‌ അപകടം പറ്റിയത്‌. ഇവര്‍ സഞ്ചരിച്ച കാറില്‍ ട്രക്ക്‌ ഇടിക്കുകയായുരുന്നു.

അപകടം പറ്റിയ യശോദയെ ചിറ്റോര്‍ഗാര്‍ഹിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക്‌ ഗുരുതരമല്ലെന്ന്‌ ആശുപത്രി അധികൃതരും പൊലീസും വ്യക്തമാക്കിയിട്ടുണ്ട്‌. അപകട കാരണം വെളിവായിട്ടില്ല.

 ട്രക്ക്‌ ഓടിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞതായും ,കേസ്‌ രജിസ്റ്റര്‍ ചെയ്‌തതായും പൊലീസ്‌ വ്യക്തമാക്കി. ഇന്നാവയില്‍ ബന്ധുക്കള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു യശോദബെന്‍. അപകടത്തില്‍ ഇന്നോവയുടെ മനുന്‍വശം പൂര്‍ണമായും തകര്‍ന്നു.
 ബ്രാഹ്മന്‍വാഡ ഗ്രാമത്തിലാണ്‌ റിട്ടേയഡ്‌ സ്‌കൂള്‍ അധ്യാപികയായ യശോദബെന്‍ താമസിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക