Image

മഹാരാഷ്ട്രയില്‍ ഒന്നിച്ച്‌ മത്സരിക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും

Published on 07 February, 2018
മഹാരാഷ്ട്രയില്‍ ഒന്നിച്ച്‌ മത്സരിക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും


മാഹാരാഷ്ട്രയില്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ ഭിന്നതകള്‍ പരിഹരിച്ച്‌ ഒന്നിച്ച്‌ മത്സരിക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും തീരുമാനിച്ചു. ചൊവ്വാഴ്‌ച ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ പങ്കെടുത്ത സംയുക്ത യോഗത്തിലാണ്‌ മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍, യോജിച്ച്‌ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തത്വത്തില്‍ തീരുമാനിച്ചത്‌.


മഹാരാഷ്ട്രയില്‍ പൊതുതിരഞ്ഞെടുപ്പിനൊപ്പമാണ്‌ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുക. മതേതര വോട്ടുകള്‍ ഏകീകരിച്ച്‌ ഈ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ തറപ്പറ്റിക്കാനാകുമെന്നാണ്‌ നേതാക്കളുടെ കണക്കുകൂട്ടല്‍.

 കോണ്‍ഗ്രസ്‌ നേതാവും പ്രതിപക്ഷ നേതാവുമായ രാധാകൃഷ്‌ണ വിഖേപാട്ടീലിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ്‌ ചവാന്‍, മുന്‍ ഉപമുഖ്യമന്ത്രി അജിത്‌ പവാര്‍, എന്‍സിപി നേതാവ്‌ ജയന്ത്‌ പാട്ടീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മതേതര വോട്ടുകള്‍ ഭിന്നിക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്താന്‍ ഒന്നിച്ചുനില്‍ക്കേണ്ട സമയമാണ്‌ രാജ്യത്ത്‌ ഇപ്പോഴുള്ളതെന്ന്‌ പിസിസി പ്രസിഡന്റ്‌ അശോക്‌ ചവാന്‍ പറഞ്ഞു.

1999 മുതല്‍ 2014 വരെ 10 വര്‍ഷം മഹാരാഷ്ട്ര ഭരിച്ചത്‌ കോണ്‍ഗ്രസ്‌-എന്‍സിപി സഖ്യമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പാണ്‌ ഇരു പാര്‍ട്ടികളും തെറ്റി പിരിഞ്ഞ്‌ ഒറ്റയ്‌ക്ക്‌ മത്സരിച്ചത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക