Image

നടി ആക്രമിക്കപ്പെട്ട കേസ്‌; ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി കോടതി തള്ളി

Published on 07 February, 2018
നടി ആക്രമിക്കപ്പെട്ട കേസ്‌; ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി കോടതി തള്ളി

നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട്‌ ദിലീപ്‌ നല്‍കിയ ഹര്‍ജിയി അങ്കമാലി കോടതി തള്ളി. കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ്‌ കോടതിയിലേക്ക്‌ മാറ്റാനും ഉത്തരവായി.


നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ്‌ ദിലീപിന്‌ നല്‍കാന്‍ പാടില്ലെന്ന നിലപാട്‌ പ്രോസിക്യൂഷന്‍ സ്വീകരിച്ചിരുന്നു. ദൃശ്യങ്ങള്‍ നല്‍കുന്നത്‌ നടിയുടെ സുരക്ഷയ്‌ക്കും സ്വകാര്യജീവിതത്തിനും ഭീഷണിയാണെന്നാണ്‌ പ്രോസിക്യൂഷന്റെ നിലപാട്‌.

കേസ്‌ അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ്‌ ശ്രമിക്കുമെന്നതിനാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ്‌ നല്‍കരുതെന്നു പ്രോസിക്യൂഷന്‍ വാദിച്ചത്‌ മുഖവിലയ്‌ക്ക്‌ എടുത്താണ്‌ കോടതിയുടെ നടപടി.

കുറ്റപത്രത്തിനൊപ്പം പൊലീസ്‌ നല്‍കിയ രേഖകള്‍ ആവശ്യപ്പെട്ടാണ്‌ ദിലീപ്‌ ഹര്‍ജി നല്‍കിയത്‌. വിചാരണ സമയത്ത്‌ പൊലീസ്‌ സമര്‍പ്പിച്ച രേഖകളുടെയും തെളിവുകളുടെയും പട്ടിക നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ഗൗരവ സ്വഭാവമുള്ള ചില രേഖകള്‍ ഒഴികെ മറ്റുള്ളവ പൊലീസ്‌ പ്രതിഭാഗത്തിന്‌ കൈമാറിയിട്ടുണ്ട്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക