Image

മാലിദ്വീപില്‍ അടിയന്തരാവസ്ഥ തുടരുന്നു

Published on 07 February, 2018
മാലിദ്വീപില്‍ അടിയന്തരാവസ്ഥ തുടരുന്നു

മാലെ: ചീഫ്‌ ജസ്റ്റിസ്‌ ഉള്‍പ്പെട രണ്ടു ജഡ്‌ജിമാരെ അറസ്റ്റ്‌ ചെയ്‌തതിന്‌ പിന്നാലെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കാനുള്ള തീരുമാനം സുപ്രീം കോടതി റദ്ദാക്കി. പ്രസിഡന്റ്‌ അബ്ദുല്ല യമീന്‍ ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ്‌ തീരുമാനമെന്ന്‌ സുപ്രീം കോടതിയിലെ അവശേഷിക്കുന്ന ജഡ്‌ജിമാര്‍ വ്യക്തമാക്കി.

മുന്‍ പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ മുഹമ്മദ്‌ നഷീദ്‌ ഉള്‍പ്പടെയുള്ള ഒന്‍പത്‌ രാഷ്ടീയ തടവുകാരെ വിട്ടയക്കാന്‍ സ്‌പ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധങ്ങളാണ്‌ മാലദ്വീപില്‍ പ്രതിസന്ധി രൂക്ഷമാക്കിയത്‌.

2016ല്‍ ജയിലിലായിരിക്കെ ചികിത്സക്കായി ലണ്ടനിലേക്ക്‌ പോയ നഷീദ്‌ പിന്നീട്‌ അവിടെ രാഷ്ട്രീയ അഭയം തേടിയിരുന്നു. ഇവരെ മോചിപിക്കണമെന്ന വിധി അംഗീകരിക്കാതിരുന്ന പ്രസിഡന്റ്‌ യമീന്‍ രാജ്യത്ത്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

തുടര്‍ന്നാണ്‌ ഇന്നലെ രണ്ടു ജഡ്‌ജിമാരെ അറസ്റ്റ്‌ ചെയ്‌തത്‌. ഭരണം അട്ടിമറിക്കാന്‍ ചീഫ്‌ ജസ്റ്റിസിന്റ നേത്യത്വത്തില്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം.

പ്രശ്‌നത്തില്‍ ഇന്ത്യ ഇടപെടണമെന്നാണ്‌ പ്രതിപക്ഷത്തിന്റ ആവശ്യം. മാലദ്വീപിലെ പ്രതിസന്ധിയില്‍ ആശങ്ക പ്രകടിപ്പിച്ച ഇന്ത്യ സ്ഥിതിഗതികള്‍ സസൂക്ഷമം നിരീക്ഷിക്കുകയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക