Image

വിസ്ഡം ടോസ്റ്റ്മാസ്റ്റര്‍സ് ക്ലബ്ബിനു പുതിയ നേതൃത്വം

Published on 07 February, 2018
വിസ്ഡം ടോസ്റ്റ്മാസ്റ്റര്‍സ് ക്ലബ്ബിനു പുതിയ നേതൃത്വം

ജിദ്ദ: പ്രസംഗ പരിശീലനവും നേതൃപാഠവവും വളര്‍ത്തിയെടുക്കുന്നതില്‍ പരിശീലനം നല്‍കുന്ന റിയാദിലെ പ്രമുഖ ടോസ്റ്റ്മാസ്റ്റര്‍സ് ക്ലബ്ബായ വിസ്ഡം ടോസ്റ്റ്മാസ്റ്റര്‍സ് ക്ലബ്ബിനു 2018 വര്‍ഷത്തേക്ക് പുതിയ നേതൃത്വം. റഫ്‌സാദ് വാഴയിലാണ് പുതിയ പ്രസിഡന്റ്. 

ഓരോ അംഗങ്ങളുടെയും ഔദ്യോഗികവും വ്യക്തിപരവുമായ ഉന്നതിക്ക് വേണ്ടി എല്ലാവരും ഒരുമിച്ചു സഹകരിച്ചു പരിശ്രമിക്കുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യമെന്ന് പ്രസിഡണ്ട് ഡോ. അബ്ദുസലാം ഒമര്‍ പറഞ്ഞു. 

'വിവിധ കഴിവുകള്‍' എന്ന വിഷയത്തില്‍ പ്രമുഖ പരിശീലകന്‍ സമീര്‍ അബ്ദുസലാം ക്ലാസ്സെടുത്തു.
ഏരിയ ഡയറക്ടര്‍ ആദം ചന്ദ പുതിയ ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡിവിഷന്‍ ഡയറക്ടര്‍ ജെഫ് സഗാല പുതിയ ക്ലബ് മെമ്പര്‍മാരെ ആദരിച്ചു. 

ഹാഷിഖ് മൊയ്തു ( വിദ്യാഭ്യാസം), സാജിദ് പരിയാരത്ത് (മെംബെര്‍ഷിപ്), ഷാജഹാന്‍ ഹംസ (പബ്ലിക് റിലേഷന്‍) വൈസ് പ്രസിഡണ്ടുമാര്‍, ആഷിഖ് മുഹമ്മദ് (ഖജാന്‍ജി), സലാഹുദ്ദീന്‍ പിസിഎച് (സെക്രട്ടറി), അന്‍സാര്‍ മുഹമ്മദ് (സര്‍ജന്റ് അറ്റ് ആര്‍മ്‌സ്) എന്നിവരാണ് മറ്റു ഭാരവാഹികള്‍. 
മൈമൂന അബ്ബാസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഷിബു തോമസ് സ്വാഗതവും, ഹാഷിഖ് മൊയ്തു നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക