Image

പരീക്ഷ ഒരുക്ക സെമിനാര്‍

Published on 07 February, 2018
പരീക്ഷ ഒരുക്ക സെമിനാര്‍

ദുബായ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഖോര്‍ഫക്കാന്റെ ആഭിമുഖ്യത്തില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് എക്‌സാം എഴുതുന്ന വിദ്യാര്‍ഥികള്‍ , സ്‌കൂള്‍ ഫൈനല്‍ പരീക്ഷ എഴുതുന്നവര്‍ എന്നിവര്‍ക്കായി ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകുന്നേരം 3.30നു ക്ലബ് ഹാളില്‍ വച്ചു പരീക്ഷ ഒരുക്ക സെമിനാര്‍ നടത്തും.

മോട്ടിവേഷണല്‍ സ്പീക്കറും, എഴുത്തുകാരനുമായ ഡഗ്‌ളസ് ജോസഫ് 'പരീക്ഷക്ക് എങ്ങനെ ശാസ്ത്രീയമായി തയാറെടുക്കാം' എന്ന വിഷയത്തില്‍ ക്ലാസെടുക്കും. 'മാത്സ് പഠനം എളുപ്പമാക്കാന്‍' എന്ന വിഷയത്തില്‍ സജി മാനുവല്‍ ക്ലാസെടുക്കും. അഞ്ചു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും, അവരുടെ മാതാപിതാക്കള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും.

റിപ്പോര്‍ട്ട്: ഡഗ്‌ളസ് ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക