കുവൈറ്റ് സിറ്റി: കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ സംഘപരിവാര്‍ ആക്രമണത്തെ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് അപലപിച്ചു.
വര്‍ഗീയതയ്ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരെ ഇല്ലായ്മ ചെയ്യാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആക്രമണമെന്ന് കല കുവൈറ്റ് പ്രസിഡന്റ് ആര് നാഗനാഥന്‍, ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു എന്നിവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നടപടികള്‍ ഉണ്ടാകണം. സംഘപരിവാറിന്റെ ഈ അജണ്ട കേരളത്തില്‍ നടപ്പിലാകില്ലെന്നും, കേരള സമൂഹം ഒറ്റക്കെട്ടായി ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കണമെന്നും, പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരണമെന്നും കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍