Image

രാജ്യത്ത് 1496 ഐ.എ.എസ് ഓഫീസര്‍മാരുടെ കുറവുണ്ടെന്ന് സര്‍ക്കാര്‍

Published on 07 February, 2018
രാജ്യത്ത് 1496 ഐ.എ.എസ് ഓഫീസര്‍മാരുടെ കുറവുണ്ടെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി:  രാജ്യത്ത് 1496 ഐ.എ.എസ് ഓഫീസര്‍മാരുടെ കുറവുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവിലെ  കണക്കനുസരിച്ച്  6500 ഐ.എ.എസ് ഓഫീസര്‍മാരാണ് ഭരണ നിര്‍വഹണത്തിനായി ഇപ്പോള്‍ ആവശ്യമുള്ളത്. എന്നാല്‍ 5004 പേര്‍മാത്രമാണ് നിലവിലുള്ളത്. കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങാണ് ഇക്കാര്യം ഇന്ന് എഴുതിക്കൊടുത്ത മറുപടിയായി ലോക്‌സഭയെ അറിയിച്ചത്.

ഏറ്റവും കൂടുതല്‍ ഒഴിവുകളുള്ള സംസ്ഥാനങ്ങളുടെ കണക്ക്. യഥാര്‍ഥത്തില്‍ ആവശ്യമുള്ളത് ബ്രാക്കറ്റില്‍. ഉത്തര്‍പ്രദേശ്515(621), കേരളം150(231), ബിഹാര്‍243 (342), വെസ്റ്റ്ബംഗാള്‍277(359), തമിഴ്‌നാട്289(376), രാജസ്ഥാന്‍243(313), ജാര്‍ഖണ്ഡ്144(215), ഹരിയാണ155(205), ഗുജറാത്ത്241(297), ഹിമാചല്‍ പ്രദേശ്115(147), ജമ്മുകശ്മീര്‍91(137), നാഗാലാന്‍ഡ്67(94), സിക്കിം37(48), തെലങ്കാന130(208), പഞ്ചാബ്182(221), ചത്തീസ്ഗഢ്154(193) എന്നിങ്ങനെയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക