Image

ആര്‍ജെഡി പ്രവര്‍ത്തക സമിതി ലാലു ജയിലില്‍നിന്ന് പുനഃസംഘടിപ്പിച്ചു; റാബ്രി വൈസ് പ്രസിഡന്റ്

Published on 07 February, 2018
ആര്‍ജെഡി പ്രവര്‍ത്തക സമിതി ലാലു ജയിലില്‍നിന്ന് പുനഃസംഘടിപ്പിച്ചു; റാബ്രി വൈസ് പ്രസിഡന്റ്

പട്‌ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷയനുഭവിക്കുന്ന ലാലു പ്രസാദ് യാദവ് ജയിലില്‍നിന്ന് ആര്‍.ജെ.ഡി പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിച്ചു

മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ഭാര്യയുമായ റാബ്‌റി ദേവിയെ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചു. തിഹാര്‍ ജയിലില്‍ കഴിയുന്ന കുറ്റവാളി മുഹമ്മദ് ഷഹാബുദ്ദീനെ ആര്‍ജിഡിയില്‍ നിന്ന് പുറത്താക്കിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ ഹേന സാഹെബിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തി. പുനഃസംഘടിപ്പിച്ച പാര്‍ട്ടി പ്രവര്‍ത്ത സമിതിയില്‍ ലാലുവിന്റെ മൂന്ന് മക്കളടക്കം കുടുംബത്തിലെ പ്രധാനികളെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്.

റാബ്‌റി ദേവിയടക്കം അഞ്ചു വൈസ് പ്രസിഡന്റുമാരാണ് പാര്‍ട്ടിയിലുള്ളത്. രഘുവന്‍ഷ് പ്രസാദ് സിങ്, മുഹമ്മദ് ഇല്ല്യാസ് ഹുസ്സൈന്‍, ശിവാനന്ദ് തിവാരി, റാബ്‌റി ദേവി, മന്‍ഗ്‌നി ലാല്‍ മണ്ഡല്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനും മുന്‍ ബിജെപി നേതാവുമായ റാംജെഠ് മലാനിയും പ്രവര്‍ത്തക സമിതിയംഗമാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക