Image

ദുബായില്‍ വിജയന്‍ പിള്ളയുടെ മകനെതിരേയുള്ളത് ഒരു കോടി ദര്‍ഹത്തിന്റെ കേസ്

Published on 07 February, 2018
ദുബായില്‍ വിജയന്‍ പിള്ളയുടെ മകനെതിരേയുള്ളത് ഒരു കോടി ദര്‍ഹത്തിന്റെ കേസ്

ദുബായ്: ചവറ എം.എല്‍.എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരെ ദുബായിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലുള്ളത് ഒരു കോടി ദിര്‍ഹത്തില്‍ കൂടുതലുള്ള സംഖ്യയുടെ സാമ്പത്തിക തട്ടിപ്പ് കേസ്. ദുബായിലെ പ്രധാന സ്‌റ്റേനുകളിലെല്ലാം കേസുകളുണ്ട്. മുറാഖാബാദ്, റഫ, നൈഫ്, ബര്‍ദുബായ്, റാഷിദിയ തുടങ്ങിയ സ്‌റ്റേഷനുകളില്‍ ഏഴ് കേസുകളാണുള്ളത്. ഇതില്‍ മിക്കതും ബാങ്കുകളും വ്യക്തികളും നല്‍കിയതാണ്. 

നൈഫ് പോലീസ് സ്‌റ്റേഷനില്‍ മാത്രം രണ്ട് ചെക്ക് കേസുകളുണ്ട്. ഇത് ജാസ് ടൂറിസം കമ്പനിയുമായി ബന്ധപ്പെട്ട ശരത് ചന്ദ്രന്‍ നല്‍കിയതാണ്. 2015 മെയ് പത്തിന് ശേഷമാണ് ചെക്ക് കേസുകളില്‍ ശിക്ഷയനുഭവിക്കേണ്ടി വരുമെന്ന് കണ്ട് ശ്രീജിത്ത് ദുബായ് വിട്ടത്. ശേഷം ശ്രീജിത്ത് ദുബായില്‍ എത്തിയിട്ടുമില്ല. ശ്രീജിത്തിന് പുറമെ ഇ.പി ജയരാജന്റെ മകന്‍ ജിജിന്‍ രാജിനെതിരേയും ദുബായില്‍ രണ്ട് കേസുകളുണ്ട്. ഇതില്‍ ഒന്ന് അറ്റ്‌ലസ് മെഡിക്കല്‍ സെന്റര്‍ നല്‍കിയ കേസാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക