Image

ചൈനയെ തള്ളി നഷീദ്; മാലദ്വീപില്‍ ഇന്ത്യ ഇടപെടണം

Published on 07 February, 2018
ചൈനയെ തള്ളി നഷീദ്; മാലദ്വീപില്‍ ഇന്ത്യ ഇടപെടണം

കൊളംബോ/മാലെ: രാഷ്ട്രീയ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന മാലദ്വീപില്‍ ഇന്ത്യ സൈനിക ഇടപെടല്‍ നടത്തുകതന്നെ വേണമെന്ന് ആരാജ്യത്തെ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ്. സൈനിക ഇടപെടല്‍ പാടില്ലെന്നും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ചൈന അഭിപ്രായപ്പെട്ടതിന് പിന്നാലെയാണിത്. 

മാലദ്വീപില്‍ ഒരുതരത്തിലുള്ള സൈനിക നീക്കവും പാടില്ലെന്നും അത്തരം സാഹചര്യം പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുമെന്നും ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനയോട് അടുപ്പം പുലര്‍ത്തുന്ന പ്രസിഡന്റ് അബ്ദുള്ള യമീന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും രണ്ട് മുതിര്‍ന്ന ജഡ്ജിമാരെ അറസ്റ്റു ചെയ്യുകയും ചെയ്തതിന് പിന്നാലെ ആയിരുന്നു വിഷയത്തില്‍ ചൈനയുടെ പ്രതികരണം. രാജ്യത്തുതന്നെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുമെന്ന് മുഹമ്മദ് നഷീദ് അഭിപ്രായപ്പെട്ടു. കലാപമുണ്ടാക്കാന്‍ ആഹ്വാനം ചെയ്യുന്നതിന് തുല്യമാണ് ഇത്തരം ഉപദേശങ്ങള്‍. ഇന്ത്യയുടെ ഇടപെടലിനെ ശുഭാപ്തി വിശ്വാസത്തോടെയാണ് മാലദ്വീപ് കാണുന്നത്. 88 ലും ഇന്ത്യ ഇടപെട്ട് മാലദ്വീപിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നു. അധിനിവേശക്കാരായല്ല, വിമോചകരായാണ് ഇന്ത്യയെ മാലദ്വീപുകാര്‍ കാണുന്നതെന്നും നഷീദ് ട്വീറ്റുചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക