Image

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിന് കോഴിക്കോട് ഇന്ന് തുടക്കം

അനില്‍ പെണ്ണുക്കര Published on 07 February, 2018
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിന് കോഴിക്കോട്  ഇന്ന് തുടക്കം
കോഴിക്കോടിന് ഇനി സാഹിതീയസാസ്കാരിക വിനിമയങ്ങളുടെ ഉത്സവനാളുകള്‍. കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പും കോഴിക്കോട് കോര്‍പറേഷനും ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷന് ഇന്ന് കോഴിക്കോട് കടപ്പുറത്ത് തുടക്കം കുറിക്കും.

ഖവാലി സംഗീതത്തിലലിഞ്ഞ് കോഴിക്കോട് കടപ്പുറം. കലയും സംസ്കാരവും കൂടിച്ചേരുന്ന ഇനിയുള്ള നാലുനാളുകള്‍ക്ക് വൈകുന്നേരം 6.30 തിന് ആരംഭിച്ച മെഹ്ഫില്‍ ഇ സമായുടെ സംഗീതത്തോടെ തുടക്കമായി.ഫെബ്രുവരി 8ന് വൈകിട്ട് മലയാളത്തിന്റെ എഴുത്താചാര്യന്‍ എം ടി വാസുദേവന്‍നായര്‍ കേരളലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കും.ഇത്തവണ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ 500 ലധികം അതിഥികളും 15 രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാരുമുണ്ട്. ഇന്ന് രാവിലെ 9.30 മുതല്‍ വിവിധ സെഷനുകളിലായി ചര്‍ച്ച, സംവാദം, മുഖാമുഖം തുടങ്ങി വിവിധ പരിപടികള്‍ ആരംഭിക്കും.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പ് മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 8ന് വൈകിട്ട് 5.30 നാണ് കേരളക്കര കാത്തിരിക്കുന്ന സാഹിത്യോത്സവത്തിന് എം ടി തിരിതെളിക്കുന്നത്. കോഴിക്കോട് ബീച്ചില്‍ ഒരുക്കിയിരിക്കുന്ന പ്രൗഢഗംഭീരമായ ‘എഴുത്തോല’വേദിയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.സച്ചിദാനന്ദന്‍, എ പ്രദീപ്കുമാര്‍ എംഎല്‍എ, തോട്ടത്തില്‍ രവീന്ദ്രന്‍(കോഴിക്കോട് മേയര്‍), റോമില ഥാപ്പര്‍, െ്രെബന്‍ മെക്കല്‍ഡസ് (അായമമൈറീൃ ീള കൃലഹമിറ ീേ കിറശമ), ക്ലൊഡിയ കള്‍സര്‍( ഢശരല ജൃലശെറലി,േ എൃമിസളൗൃ േആീീസ എമശൃ) യു വി ജോസ് ഐഎസ്, സാം സന്തോഷ്, വിനോദ് നമ്പ്യാര്‍, രവി ഡിസി എന്നിവര്‍ സന്നിഹിതരായിരിക്കും.

പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി, ചരിത്രകാരി റെമില ഥാപ്പര്‍, തമിഴ്ചലച്ചിത്ര താരം പ്രകാശ് രാജ്, കവിത ലങ്കേഷ്, രാജ്ദീപ് സര്‍ദേശായി, കനയ്യകുമാര്‍, മഞ്ജുവാര്യര്‍ തുടങ്ങി ഇന്ത്യക്കകത്തും പുറത്തുനിന്നുമായി 450ലേറെ എഴുത്തുകാരെയും കലാകാരന്മാരും ഈ സാഹിത്യമാമാങ്കത്തില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ അമേരിക്കന്‍ എഴുത്തുകാരനും ഭാഷപണ്ഡിതനും നിരൂപകനുമായ നോംചോംസ്കിയുമായി വീഡിയോ ഇന്റര്‍വ്യൂവും ഉണ്ടായിരിക്കുന്നതാണ്. ‘വിയോജിപ്പുകളില്ലെങ്കില്‍ ജനാധിപത്യവുമില്ല’ എന്നതാണ് കെഎല്‍എഫ് മൂന്നാം പതിപ്പിന്റെ മുഖവാക്യം. അയര്‍ലണ്ടാണ് അതിഥി രാജ്യം. കവി കെ സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.

സാഹിത്യോത്സവത്തെടനുബന്ധിച്ച് നടത്തുന്ന ഫിലിം ഫെസ്റ്റിവല്‍ ക്യുറേറ്റര്‍ ബീനാ പോളാണ്.കേരള ടൂറിസം വകുപ്പിന്റെയും ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെയും സഹകരണത്തോടെയാണ് ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ ഈ സാംസ്കാരികോത്സവം നടത്തുന്നത്.
ഇന്നലെ വൈകിട്ട് ഖവാലി സംഗീതത്തോടെയാണ് ഔപചാരികമായി കെ എല്‍ എഫിന് തുടക്കമായത് .കലയും സംസ്കാരവും കൂടിച്ചേരുന്ന ഇനിയുള്ള നാലുനാളുകള്‍ക്ക് വൈകുന്നേരം 6.30 തിന് ആരംഭിച്ച മെഹ്ഫില്‍ ഇ സമായുടെ സംഗീതത്തോടെ തുടക്കമായി13ാം നൂറ്റാണ്ടോടെ രൂപപ്പെട്ടതായി കരുതുന്ന ഖവാലി സംഗീതം ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തി പങ്കുവെക്കുന്ന പഞ്ചാബ് സിന്ധ് മേഖലകളിലാണ് കൂടുതലും പരിപോഷിപ്പിക്കപ്പെട്ടത്. ഇന്ന് ലോകത്തധികം അറിയപ്പെടുന്ന ഖവാലി സംഗീതജ്ഞരില്‍ പ്രമുഖര്‍ പാകിസ്ഥാനി സംഗീതജ്ഞരാണ്. ഖവാലിയെ ആദ്യമായി ലോകത്തിന് മുന്നിലത്തെിച്ച് അതിന്റെ അതിശയകരമായ സാന്നിധ്യം ലോക സംഗീതാരാധകര്‍ക്ക് തുറന്നുകൊടുത്തത് നുസ്രത്ത് ഫത്തേ അലിഖാനാണ്.

ഇന്ത്യയില്‍ ഉത്തര്‍പ്രദേശിലെ പട്യാലയില്‍ ജനിച്ച സംഗീതജ്ഞനും കവിയുമായ അമീര്‍ ഖുസ്‌റുവാണ് ഖവാലി സംഗീതത്തിന്റെ ഉപജ്ഞാതാവ്. ഇന്ത്യയിലും പാകിസ്ഥാനിലും പ്രശസ്തമായ ഗസലും ഇദ്ദേഹത്തിന്റെ സൃഷ്ടിയാണ്. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തില്‍ പേഴസ്യന്‍, അറബിക്, ടര്‍ക്കിഷ് അംശങ്ങള്‍ ചേര്‍ന്ന് കാലാകാലങ്ങളായി വികസിച്ചുവന്ന സൂഫി സംഗീതശാഖയാണ് ഖവാലി. ഹിന്ദുസ്ഥാനി സംഗീതം ആസ്വദിക്കാന്‍ വലിയ താല്‍പര്യമില്ലാത്ത സാധാരണക്കാര്‍ക്കും ആസ്വദിക്കാവുന്നതരത്തില്‍ ജനപ്രിയമായാണ് ഖവാലിയുടെ രൂപകല്‍പന. മലയാളത്തിലും ഇതിന്റെ ചുവടുപിടിച്ച് ചില ഗാനങ്ങള്‍ ഉണ്ടായിട്ടുണ്ട്.

എഴുത്തുകാരും വായനക്കാരും തമ്മിലുള്ള പരസ്പരവിനിമയം ലക്ഷ്യം കൊണ്ട് തുടക്കം കുറിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആദ്യപതിപ്പില്‍ കേരളത്തിനകത്തും പുറത്തുമുള്ള 150 ല്‍പരം എഴുത്തുകാരാണ് പങ്കെടുത്തത്. 2016 ഫെബ്രുവരി 4 മുതല്‍ 7 വരെ കോഴിക്കോട് ബീച്ചില്‍വച്ചാണ് ആദ്യപതിപ്പ് നടന്നത്. പ്രശസ്ത ശില്പി റിയാസ് കോമുവാണ് കെഎല്‍എഫിന്റെ വേദി ഒരുക്കിയത്. കെ എല്‍ഫ് ലോഗോ രൂപകല്പന ചെയ്തതും റിയാസ് കോമു തന്നെയാണ്.

സാഹിത്യചര്‍ച്ചകള്‍ മാത്രമല്ല, കലാമൂല്യമുള്ള സിനിമകളുടെയും ഡോക്യുമെന്ററികളുടെയും പ്രദര്‍ശനം, വിവിധതരം രുചികളെ പരിചയപ്പെടുത്തുന്ന പാചകോത്സവം, നൃത്ത സംഗീതവിരുന്ന്, കാവ്യാര്‍ച്ചന തുടങ്ങിയ പരിപാടികള്‍കൊണ്ട് ഇനിയുള്ള ദിവസങ്ങള്‍ വിപുലസമൃദ്ധമാക്കുകയാണ് കെ എല്‍ എഫ് സംഘാടകര്‍
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിന് കോഴിക്കോട്  ഇന്ന് തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക