Image

ഷോട്ട്‌ സര്‍ക്യൂട്ട്‌: വസ്‌ത്രക്കടയ്‌ക്ക്‌ തീപിടിച്ച്‌ ലക്ഷങ്ങളുടെ നഷ്ടം

Published on 08 February, 2018
ഷോട്ട്‌ സര്‍ക്യൂട്ട്‌: വസ്‌ത്രക്കടയ്‌ക്ക്‌ തീപിടിച്ച്‌ ലക്ഷങ്ങളുടെ നഷ്ടം

കാഞ്ഞങ്ങാട്‌: വസ്‌ത്രക്കടയ്‌ക്ക്‌ തീപിടിച്ച്‌ ലക്ഷങ്ങളുടെ നാഷ നഷ്ടം സംഭവിച്ചു. കാഞ്ഞങ്ങാട്‌ ടൗണിലെ 'കുപ്പായക്കട' എന്ന വസ്‌ത്ര വ്യാപാര സ്ഥാപനത്തിനാണ്‌ തീപിടിച്ചത്‌. വ്യാഴാഴ്‌ച പുലര്‍ച്ചെ 3.30 മണിയോടെയാണ്‌ തീപിടുത്തമുണ്ടായത്‌. കാഞ്ഞങ്ങാട്‌ നിന്നും രണ്ട്‌ യൂണിറ്റ്‌ ഫയര്‍ഫോഴ്‌സ്‌ എത്തിയാണ്‌ തീയണച്ചത്‌.

പയ്യന്നൂരിലെ സുനിലിന്റെ ഉടമസ്ഥതയിലുള്ളതാണ്‌ വസ്‌ത്ര വ്യാപാര സ്ഥാപനം. കടയില്‍ നിന്നും പുക ഉയരുന്നത്‌ കണ്ട്‌ ടൗണില്‍ പുലര്‍ച്ചെ ഉണ്ടായിരുന്ന വാഹന െ്രെഡവര്‍മാരാണ്‌ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്‌.
 3,08,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടുത്തത്തിന്‌ കാരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക