Image

അരുണാചലിലെ ബോംദ ഗ്രാമത്തില്‍ എല്ലാവരും കോടീശ്വരന്മാര്‍!

Published on 08 February, 2018
അരുണാചലിലെ ബോംദ ഗ്രാമത്തില്‍ എല്ലാവരും കോടീശ്വരന്മാര്‍!

ഇറ്റാനഗര്‍: അരുണാചലിലെ ബോംജ  ഗ്രാമവാസികള്‍ ഒറ്റയടിക്ക്‌ കോടീശ്വരന്മാരായി. ഏഷ്യയിലെ ഏറ്റവും സമ്‌ബന്നരുടെ പട്ടികയിലേക്കാണ്‌ ഇവര്‍ ഉയര്‍ന്നിരിക്കുന്നത്‌. ഭൂമി ഏറ്റെടുത്തതിനുള്ള പ്രതിഫലം പ്രതിരോധ മന്ത്രാലയം ഗ്രാമവാസികള്‍ക്ക്‌ വിതരണം ചെയ്‌തതോടെയാണ്‌ എല്ലാം കുടുംബവും കോടീശ്വരരായത്‌.

ഗ്രാമത്തില്‍ 31 വീട്ടുകാരാണുള്ളത്‌. ഇവരില്‍ നിന്നും 200.06 ഏക്കര്‍ ഭൂമി പ്രതിരോധമന്ത്രാലയം ഏറ്റെടുത്തിരുന്നു. ഒരു കുടുബത്തിന്‌ 2.44 കോടി കിട്ടിയപ്പോള്‍ മറ്റൊരു കുടുംബത്തിന്‌ 6.73 കോടി വരെ പ്രതിഫലമായി കിട്ടി. 31 കുടുംബക്കാരില്‍ 29 പേര്‍ക്കും ശരാശരി ഒരു കോടി 10 ലക്ഷം വീതം കിട്ടിയിട്ടുണ്ട്‌.

തവാങ്‌ ഗാരിസോണിന്റെ യൂണിറ്റ്‌ സ്ഥാപിക്കുന്നതിനാണ്‌ പ്രതിരോധമന്ത്രാലയം സ്ഥലം ഏറ്റെടുത്തത്‌. തിങ്കളാഴ്‌ച നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പേമ ഖണ്ഡു പണം വിതരണം ചെയ്‌തു. കരസേനയുടെ ആവശ്യത്തിനായി പ്രതിഫലം നല്‍കി കൂടുതല്‍ സ്ഥലം ഏറ്റെടുക്കാന്‍ കേന്ദ്രത്തിന്‌ പദ്ധതിയുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക