Image

കാശ്‌മീര്‍ വിഭജനത്തിനു കാരണം കോണ്‍ഗ്രസാണെന്ന മോദിയുടെ വാദത്തെ തള്ളിചരിത്രകാരന്‍മാര്‍

Published on 08 February, 2018
കാശ്‌മീര്‍ വിഭജനത്തിനു കാരണം കോണ്‍ഗ്രസാണെന്ന മോദിയുടെ വാദത്തെ തള്ളിചരിത്രകാരന്‍മാര്‍

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റുവിന്‌ പകരം സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍ ആദ്യ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ പാക്‌ അധീന കാശ്‌മീര്‍ ഇന്ത്യയോട്‌ ചേര്‍ത്തേനെയെന്ന പ്രധാനമന്ത്രിയുടെ വാദത്തെ തള്ളി ചരിത്രകാരന്‍മാര്‍. പട്ടേലിന്‌ കാശ്‌മീര്‍ വിഷയത്തില്‍ അതീവ താല്‍പ്പര്യമില്ലായിരുന്നെന്ന്‌ ചരിത്രകാരന്‍മാര്‍ ചൂണ്ടിക്കാട്ടി.

കാശ്‌മീരിന്‌ പകരം ജുനാഗഢ്‌, ഹൈദരാബാദ്‌ എന്നിവ തിരികെ നല്‍കുക എന്ന ഉടമ്പടിയായിരുന്നു പട്ടേലിന്‌ താല്‍പ്പര്യമെന്ന്‌ ചരിത്ര ഗവേഷകനും മുന്‍ ആര്‍മി ഉദ്യോഗസ്ഥനുമായ ശ്രീനാഥ്‌ രാഘവന്‍ പറയുന്നു. കാശ്‌മീര്‍ വിഷയത്തില്‍ നെഹ്‌റുവിനേക്കാള്‍ ജാഗ്രത കാണിക്കുക പട്ടേലാണെന്നത്‌ ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കാശ്‌മീര്‍ വിഭജനം വഴി സ്ഥിരമായ മാറ്റമുണ്ടാകുമെന്നാണ്‌ നെഹ്‌റുവും പട്ടേലും 1948 ല്‍ കരുതിയത്‌. എന്നാല്‍ പാകിസ്ഥാന്‍ ഈ ആശയം തള്ളുകയായിരുന്നു. ജുനാഗഢും കാശ്‌മീരും വച്ചുമാറുന്നത്‌ സംബന്ധിച്ച്‌ പട്ടേല്‍ പാക്‌ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നെന്നും ശ്രീനാഥ്‌ രാഘവന്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക