Image

സണ്ണി ലിയോണ്‍ തമിഴില്‍, വീരമാദേവി ഷൂട്ടിങ്‌ തുടങ്ങി

Published on 08 February, 2018
സണ്ണി ലിയോണ്‍  തമിഴില്‍, വീരമാദേവി ഷൂട്ടിങ്‌ തുടങ്ങി


ബോളിവുഡ്‌ താരം സണ്ണിലിയോണിന്റെ തെന്നിന്ത്യന്‍ അരങ്ങേറ്റ ചിത്രമായ വീരമാദേവിയുടെ ഷൂട്ടിങ്‌ തുടങ്ങി. തമിഴ്‌, മലയാളം, തെലുങ്ക്‌, കന്നഡ തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കൊപ്പം ഹിന്ദിയിലും ചിത്രം പുറത്തിറങ്ങും. ട്വിറ്ററില്‍ സണ്ണി ലിയോണ്‍  പോസ്റ്റ്‌ ചെയ്‌തചിത്രത്തില്‍ നിന്നാണ്‌ ഷൂട്ടിങ്‌ തുടങ്ങിയ വിവരം ആരാധകര്‍ അറിഞ്ഞത്‌.

വിസി വടിവുടിയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പോരാളിയായാണ്‌ സണ്ണിയെത്തുന്നത്‌. സിനിമയുടെ ഷൂട്ടിങ്‌ ജനുവരിയില്‍ ആരംഭിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍.

ഗ്ലാമര്‍ താരത്തിന്റെ സാന്നിധ്യം കൊണ്ടു തന്നെ ചിത്രം ഏറെ ശ്രദ്ധേയമായിരിക്കുകയാണ്‌. കഥാപാത്രത്തിന്റെ വിജയത്തിനുവേണ്ടിയും സണ്ണിയും ഏറെ കഷ്ടപ്പെടുന്നുണ്ട്‌. ആറു മാസത്തെ ഷെഡ്യൂളാണ്‌ ഇതിനായി മാറ്റി വെച്ചിട്ടുള്ളത്‌. കൂടാതെ സിനിമയുടെ ആവശ്യത്തിനായി വിവിധ ആയോധനകലകള്‍ പഠിയ്‌ക്കുന്ന തിരക്കിലാണ്‌ താരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക