Image

കെ.എസ്‌.ആര്‍.ടിസി പെന്‍ഷന്‍ പ്രതിസന്ധി; രണ്ടു ദിവസത്തിനിടെ ആത്മഹത്യ ചെയ്‌തത്‌ രണ്ട്‌ മുന്‍ ജീവനക്കാര്‍

Published on 08 February, 2018
കെ.എസ്‌.ആര്‍.ടിസി പെന്‍ഷന്‍ പ്രതിസന്ധി; രണ്ടു ദിവസത്തിനിടെ ആത്മഹത്യ ചെയ്‌തത്‌ രണ്ട്‌ മുന്‍ ജീവനക്കാര്‍

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടിസി പെന്‍ഷന്‍ പ്രതിസന്ധിയില്‍ സംസ്ഥാനത്ത്‌ രണ്ടു ജീവനക്കാര്‍ കൂടി ആത്മഹത്യ ചെയതതോടെ അടിയന്തിര യോഗം വിളിച്ച്‌ മുഖ്യമന്ത്രി. വൈകിട്ട്‌ എട്ടു മണിക്ക്‌ മുഖ്യമന്ത്രിയുടെ ചേംബറിലാണ്‌ അടിയന്തരയോഗം നടക്കുക.

ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനെയും കെ.എസ്‌.ആര്‍.ടി.സി മാനേജ്‌മെന്റ്‌ പ്രതിനിധികളെയും സെക്രട്ടേറിയറ്റിന്‌ മുന്നില്‍ സമരം നടത്തുന്ന സംഘടനകളുടെ പ്രതിനിധികളേയും യോഗത്തിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്‌. പ്രതിസന്ധിക്ക്‌ അടിയന്തര പരിഹാരം കാണുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

പെന്‍ഷന്‍ യഥാസമയത്ത്‌ ലഭിക്കാത്തതിനെത്തുടര്‍ന്ന്‌ കെ.എസ്‌.ആര്‍.ടി.സി ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട്‌ നടേഷ്‌ ബാബു മണിക്കൂറുകള്‍ക്കു മുമ്പ്‌ ആത്മഹത്യ ചെയ്‌തിരുന്നു. ബത്തേരിയിലെ ലോഡ്‌ജില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ഇയാളുടെ മൃതദേഹം കണ്ടെത്തിയത്‌.

രണ്ട്‌ ദിവസം മുമ്പ്‌ വിഷം കഴിച്ച കെ.എസ്‌.ആര്‍.ടിസി മുന്‍ ജീവനക്കാരന്‍ തിരുവനന്തപുരം നേമം സ്വദേശി കരുണാകരന്‍ നാടാരും ഇന്നലെ രാത്രിയോടെ മരണത്തിന്‌ കീഴടങ്ങിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക