Image

ജര്‍മ്മനിയില്‍ ബ്ലൂ കാര്‍ഡില്‍ എത്തിയ വിദഗ്ദ്ധരില്‍ ഭൂരിഭാഗം ഇന്ത്യാക്കാര്‍

ജോര്‍ജ് ജോണ്‍ Published on 08 February, 2018
ജര്‍മ്മനിയില്‍ ബ്ലൂ കാര്‍ഡില്‍ എത്തിയ വിദഗ്ദ്ധരില്‍ ഭൂരിഭാഗം ഇന്ത്യാക്കാര്‍
ബെര്‍ലിന്‍: ജര്‍മ്മനിയില്‍ ബ്ലൂ കാര്‍ഡില്‍ എത്തിയ ഉന്നത വിദ്യാഭ്യാസവും, വിദഗ്ദ്ധ പരിശീലനവുള്ളവരില്‍ 22.8 ശതമാനം ഇന്ത്യാക്കാരാണെന്ന് ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സി പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പുറത്തു നിന്നുമുള്ള ഉന്നത വിദ്യാഭ്യാസവും വിദഗ്ദ്ധ പരിശീലനവുമുള്ളവര്‍ക്ക്  ബ്ലൂ കാര്‍ഡ് സമ്പ്രദായത്തില്‍ ജോലി സാദ്ധ്യത നല്‍കണമെന്ന്  യൂറോപ്യന്‍ യൂണിയന്‍ ആഭ്യന്തര-നീതിന്യായ വകുപ്പ് കഴിഞ്ഞ വര്‍ഷം ആവശ്യപ്പെട്ടിരുന്നു.  ബ്ലൂ കാര്‍ഡ് വ്യവസ്ഥയില്‍ ഉന്നത വിദ്യാഭാസമുള്ള ഡോക്ടറ•ാര്‍, വിവരസാങ്കേതിക മേഖലയിലുള്ളവര്‍, ഗവേഷണ മേഖലയിലുള്ളവര്‍, സയന്റെിസ്റ്റുകള്‍ എന്നിവര്‍ക്കാണ് ജോലി സാദ്ധ്യത.  ബ്ലൂ കാര്‍ഡ് വ്യവസ്ഥയില്‍ 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിനും, സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിനെയും, സ്വന്തം കുട്ടികളെയും കൊണ്ടു വരുന്നതിനും ഉദാര വ്യവസ്ഥകളാണുള്ളത്. 

ജര്‍മ്മനിയില്‍ ബ്ലൂ കാര്‍ഡില്‍ എത്തിയ വിദഗ്ദ്ധരില്‍ ഭൂരിഭാഗം ഇന്ത്യാക്കാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക