Image

ഇന്ത്യന്‍ അംബാസഡര്‍ നവതേജ് സര്‍നക്കു സാന്‍ഫ്രാന്‍സിസ്‌കോയില്‍ സ്വീകരണം

ബിന്ദു ടിജി Published on 08 February, 2018
ഇന്ത്യന്‍ അംബാസഡര്‍ നവതേജ് സര്‍നക്കു സാന്‍ഫ്രാന്‍സിസ്‌കോയില്‍ സ്വീകരണം
സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി ഇന്ത്യന്‍ അംബാസഡര്‍ നവതേജ് സര്‍നക്കു സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഊഷ്മളമായ സ്വീകരണം നല്‍കും .

ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍, സാന്‍ഫ്രാന്‍സിസ്‌കോ വെങ്കിടേശന്‍ അശോകിന്റെ നേതൃത്വത്തില്‍ സിലിക്കണ്‍ ആന്ധ്ര യൂണിവേഴ്‌സിറ്റി , മില്‍പിറ്റാസില്‍ വെച്ച് ഈവരുന്ന ഫെബ്രുവരി പതിനൊന്ന് സന്ധ്യയ്ക്കു അഞ്ചര മണിക്ക് പരിപാടികള്‍ ആരംഭിക്കും .

ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഫോമാ നാഷണല്‍ കമ്മിറ്റി അംഗം സാജു ജോസഫും, മലയാളീ അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍
കാലിഫോര്‍ണിയ (മങ്ക) പ്രസിഡണ്ട് സജന്‍ മൂലംപ്ലാക്കലും സ്വീകരണത്തില്‍ സംബന്ധിക്കും .

ബേ ഏരിയ മലയാളി സമൂഹത്തിന്‍റെ പ്രിയ സാരഥി ആയ സാജു ജോസഫും ഇന്ത്യന്‍ കോണ്‍സുലേറ്റും നിലനിര്‍ത്തുന്ന സൗഹൃദത്തിലേക്കു ഒരു തൂവല്‍ കൂടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക