Image

എന്‍െറ ജീവിതം (കവിത: സി.ജി പണിക്കര്‍ കുണ്ടറ)

Published on 08 February, 2018
എന്‍െറ ജീവിതം (കവിത: സി.ജി പണിക്കര്‍ കുണ്ടറ)
(Enday jeevitham)

ഞാനെന്‍െറ ജീവിത മോര്‍ത്തീടുമ്പോള്‍-
അറിയാതെന്നുളളം നുറുങ്ങിടുന്നു
ഉളളിലാരോ തേങ്ങിക്കരഞ്ഞിടുന്നു
എന്‍ മിഴികള്‍ നിറഞ്ഞിടുന്നു

സ്‌നേഹത്തില്‍ തന്ത്രികള്‍ കെട്ടിയ വീണയില്‍
ഞാന്‍ ശ്രുതിമീട്ടാന്‍ മറന്നു പോയി
നീ കേള്‍ക്കാന്‍ കൊതിച്ച രാഗങ്ങളില്‍
ഞാന്‍ പാടാന്‍ മറന്നുപോയി

നീ കാണാന്‍ കൊതിച്ച വേഷങ്ങളില്‍
ഞാന്‍ എത്താന്‍ മറന്നു പോയി
കഥയറിയാതെ ജീവിത വീഥികളില്‍
ഞാന്‍ ആടി തളര്‍ന്നുപോയി

ഇന്നലെയോളം നീ ചെയ്ത നന്മകളും
ഇന്നുവരെ എന്നെ കാത്ത് സൂക്ഷിച്ചതും
നാളെയെന്നുളളത് നിന്‍ കൈകളിലാണെന്നതും
ഞാന്‍ ഓര്‍ക്കാന്‍ മറന്നുപോയി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക