Image

പുതിയ സാരഥികളുമായി കീന്‍ പത്താം വാര്‍ഷികത്തിലേയ്ക്ക്

ജയ്‌സണ്‍ അലക്‌സ് Published on 09 February, 2018
പുതിയ സാരഥികളുമായി കീന്‍ പത്താം വാര്‍ഷികത്തിലേയ്ക്ക്
ന്യൂജേഴ്‌സി: പ്രൊഫഷണലിസത്തിലൂന്നിയ ജനോപകാര പ്രവൃത്തിയുടെ പാതയിലൂടെ കേരള എന്‍ജിനീയേഴ്‌സ് അസ്സോസിയേഷന്‍(കീന്‍) പത്തു വര്‍ഷം പിന്നിടുന്നു. വൈവിധ്യമാര്‍ന്ന കര്‍മ്മ പരിപാടികളുടെ പട്ടികയുമായി പുതിയ ഭാരവാഹികള്‍ ഫെബ്രുവരി പത്തിന് ന്യൂയോര്‍ക്കില്‍ ചുമതലയേറ്റു. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ കെ.ജി. ഗ്രിഗറി ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞാ വാക്യങ്ങള്‍ പുതിയ പ്രസിഡന്റ് കോശി പ്രകാശിനൊപ്പം ഏറ്റു ചൊല്ലിക്കൊണ്ടായിരുന്നു പുതിയ സമിതി സ്ഥാനമേറ്റെടുത്തത്.
മുന്‍ ജനറല്‍ സെക്രട്ടറി, വിവിധ കമ്മറ്റികളുടെ ചെയര്‍മാന്‍ എന്നിങ്ങനെ കീനിന്റെ ആരംഭം മുതല്‍ നേതൃത്വ നിരയില്‍ ഉള്ള വ്യക്തിയാണ് പുതിയ പ്രസിഡന്റ് കോശി. വിവിധ തുറകളില്‍, പ്രത്യേകിച്ച് ന്യൂജേഴ്‌സിയിലെ സാമൂഹ്യ, സാംസ്‌കാരിക, കലാ രംഗങ്ങളില്‍ പ്രശോഭിതനായി നില്‍ക്കുന്ന വ്യക്തിയാണ് പുതിയ ജനറല്‍ സെക്രട്ടറി റജിമോന്‍ എബ്രഹാം, ട്രഷറര്‍ ജോയി തെരഞ്ഞെടുക്കപ്പെട്ട നീന സുധീറും, വൈസ് പ്രസിഡന്റ് ഷാജി എബ്രഹാമും വര്‍ഷങ്ങളായി കീനിനെ മുന്‍ നിരയില്‍ നിന്നു നയിച്ചു കൊണ്ടിരിയ്ക്കുന്നവരാണ്. സ്ഥാനാരോഹണ ചടങ്ങില്‍ മുന്‍ പ്രസിഡന്റുമാര്‍ എല്‍ഡോ പോള്‍, അജിത് ചിറയില്‍, ജയ്‌സണ്‍ അലക്‌സ്, ഫീലിപ്പോസ് ഫിലിപ്പ്, പ്രീതാ നമ്പ്യാര്‍ എന്നിവര്‍ പങ്കെടുക്കുകയും പുതിയ സമിതിയ്ക്ക ആശംസകള്‍ അര്‍പ്പിയ്ക്കുകയും ചെയ്തു. പത്തു വര്‍ഷത്തെ നേതൃത്വനിര ഒരേ വേദിയില്‍ ഒന്നിച്ചു ചേര്‍ന്ന് ദശാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

മുന്‍ പ്രസിഡന്റുമാരെക്കൂടാതെ കീനിന്റെ നേതൃത്വ നിരയില്‍ പ്രവര്‍ത്തിച്ച പലരും സമ്മേളത്തില്‍ സന്നിഹീതരായിരുന്നു. ഇവര്‍ ഒന്നു ചേര്‍ന്ന് പുതിയ സമിതിയിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ട മറ്റംഗങ്ങളായ സോജിമോന്‍ ജയിംസ്, ദീപു വര്‍ഗ്ഗീസ്, നോബിള്‍ വര്‍ഗ്ഗീസ്, മെറി ജേക്കബ്, മനോജ് ജോണ്‍, ജോഫി മാത്യു, മനോജ് അലക്‌സ്, ലിസ്സി ഫിലിപ്പ്, ജേക്കബ് ഫിലിപ്പ്, ബിജു ജോണ്‍, ജയിന്‍ അലക്‌സാണ്ടര്‍ എന്നിവര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു.

ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കീന്‍ ഫാമിലി കോണ്‍ഫറന്‍സ് ഈ വര്‍ഷം തുടങ്ങി വയ്ക്കുവാന്‍ കമ്മിറ്റി തീരുമാനമെടുത്തു. ഏപ്രില്‍ മാസത്തില്‍ തുടങ്ങുന്ന റീജിയണല്‍ മീറ്റിംഗുകള്‍ ഒക്ടോബറിലെ ദശാബ്ദി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നടന്നിരിയ്ക്കും. നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കയിലെ എല്ലാ എന്‍ജിനീയേഴ്‌സിനെയും കീനിന്റെ പ്രൊഫഷ്ണല്‍ വേദിയിലേയ്ക്ക് കമ്മിറ്റി സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിയ്ക്കുക
www.keanusa.org

പുതിയ സാരഥികളുമായി കീന്‍ പത്താം വാര്‍ഷികത്തിലേയ്ക്ക്
പുതിയ സാരഥികളുമായി കീന്‍ പത്താം വാര്‍ഷികത്തിലേയ്ക്ക്
പുതിയ സാരഥികളുമായി കീന്‍ പത്താം വാര്‍ഷികത്തിലേയ്ക്ക്
പുതിയ സാരഥികളുമായി കീന്‍ പത്താം വാര്‍ഷികത്തിലേയ്ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക