Image

ജസ്റ്റിസ്‌ ആന്റണി ഡൊമിനിക്ക്‌ കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്‌തു

Published on 09 February, 2018
ജസ്റ്റിസ്‌ ആന്റണി ഡൊമിനിക്ക്‌ കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്‌തു


ജസ്റ്റിസ്‌ ആന്റണി ഡൊമിനിക്ക്‌ കേരള ഹൈക്കോടതിയുടെ 34 ാമത്‌ ചീഫ്‌ ജസ്റ്റിസായി സത്യ പ്രതിജ്ഞ ചെയ്‌തു. രാജ്‌ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും ഹൈക്കോടതി ജഡ്‌ജിമാരും ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസമാണ്‌ ജസ്റ്റിസ്‌ ആന്റണി ഡൊമനിക്കിനെ കേരളാ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ്‌ ഇറങ്ങിയത്‌. കേരള ഹൈക്കോടതിയിലെ ചീഫ്‌ ജസ്റ്റിസായിരുന്ന ജസ്റ്റിസ്‌ നവനിതി പ്രസാദ്‌ സിംഗ്‌ വിരമിച്ചതിനെ തുടര്‍ന്ന്‌ കഴിഞ്ഞ വര്‍ഷം നവംബര്‍ ആറ്‌ മുതല്‍ ജസ്റ്റിസ്‌ ആന്റണി ഡൊമനിക്ക്‌ കേരള ഹൈക്കോടതിയില്‍ ആക്ടിംഗ്‌ ചീഫ്‌ ജസ്റ്റിസായി പ്രവര്‍ത്തിക്കുകയായിരുന്നു.

1956 ല്‍ ജനിച്ച ജസ്റ്റിസ്‌ ആന്റണി ഡൊമിനിക്‌ മംഗലാപുരത്തെ എസ്‌ഡിഎം ലോ കോളേജില്‍ നിന്നാണ്‌ നിയമ ബിരുദം നേടിയത്‌. കാഞ്ഞിരപ്പള്ളി മുന്‍സിഫ്‌ കോടതിയില്‍ അഭിഭാഷകനായി 1981 ലാണ്‌ ആന്റണി ഡൊമിനിക്ക്‌ ഔദ്യോഗിക ജീവിതം ആരംഭിച്ചത്‌. 1986 മുതല്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ്‌ ആരംഭിച്ചു. 2007 ജനുവരി 30 ന്‌ അദ്ദേഹത്തെ ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്‌ജിയായി നിയോഗിച്ചു.

2008 ഡിസംബര്‍ രണ്ടിന്‌ ഹൈക്കോടതിയിലെ സ്ഥിരം ജഡ്‌ജിയായി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക