Image

കൊല്ലം ജില്ലാ പ്രവാസി അസോസിയേഷന്‍ രണ്‌ടാം വാര്‍ഷികം ആഘോഷിച്ചു

ഷക്കീബ്‌ കൊളക്കാടന്‍ Published on 16 March, 2012
കൊല്ലം ജില്ലാ പ്രവാസി അസോസിയേഷന്‍ രണ്‌ടാം വാര്‍ഷികം ആഘോഷിച്ചു
റിയാദ്‌: കൊല്ലം ജില്ലയില്‍ നിന്നുള്ള പ്രവാസി മലയാളികളുടെ റിയാദിലെ കൂട്ടായ്‌മയായ കൊല്ലം ജില്ലാ പ്രവാസി കൂട്ടായ്‌മ (കൊപ്ര) യുടെ രണ്‌ടാം വാര്‍ഷികാഘോഷം നോഫ ഓഡിറ്റോറിയത്തില്‍ വിവിധ സാംസ്‌കാരിക പരിപാടികളോടെ നടന്നു.

റിയാദിലെ കലാരംഗത്ത്‌ വളര്‍ന്നു വരുന്ന പ്രതിഭകള്‍ അവതരിപ്പിച്ച കലാപരിപാടികളോടൊപ്പം നാസ്‌ കലാവിഭാഗം അവതരിപ്പിച്ച സ്‌കിറ്റും ചടങ്ങിന്‌ പകിട്ടേകി. സൗദി പരാമ്പരാഗത കലാകാരന്‍മാര്‍ അവതരിപ്പിച്ച സൂറത്തുല്‍ ജിസാന്‍ എന്ന കലാരൂപം സദസിന്‌ വേറിട്ട അനുഭവമായി.

സാംസ്‌കാരിക പരിപാടിയില്‍ റിയാദിലെ മാധ്യമ ജീവകാരുണ്യ രംഗത്തെ പ്രമുഖരെ ആദരിച്ചു. മാധ്യമ പ്രവര്‍ത്തകരായ നജീം കൊച്ചുകലുങ്ക്‌ (ഗള്‍ഫ്‌ മാധ്യമം) , ബഷീര്‍ പാങ്ങോട്‌ (ജീവന്‍ ടിവി), ജീവകാരുണ്യ പ്രവര്‍ത്തകരായ നോര്‍ക്ക സൗദി കണ്‍സല്‍ട്ടന്റ്‌്‌ ഷിഹാബ്‌ കൊട്ടുകാട്‌, ഒഐസിസി യുടെ നൂറുദ്ദീന്‍ കൊട്ടിയം, ഷിബു പത്തനാപുരം എന്നിവരെ മൊമെന്‍റോ നല്‍കി ആദരിച്ചു.

പ്രസിഡണ്‌ട്‌ നവാസ്‌ ഖാന്‍ പത്തനാപുരം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ പാങ്ങോട്‌, ജബാര്‍ (മഹാത്‌മ സ്‌കൂള്‍), അന്‍സാരി വടക്കുംതല (ക്രസന്‍റ്‌ സ്‌കൂള്‍), മാത്യു പാറയ്‌ക്കല്‍ (പത്തനംതിട്ട പ്രവാസി സംഘം), മുഹമ്മദ്‌ ബാവ, ഷിബു പത്തനാപുരം തുടങ്ങിയവര്‍ സംസാരിച്ചു. രാധാകൃഷ്‌ണന്‍ കൊട്ടാരക്കര സംഘടനയുടെ ഭാവി പരിപാടികള്‍ വിശദീകരിച്ചു.

ഹരി കൊല്ലം, ലിയോ പോള്‍, നാസര്‍ പത്തടി, ഹമീദ്‌ കുളത്തൂപ്പുഴ, മിതുലാജ്‌, അബ്‌ദുള്‍ സലീം എന്നിവര്‍ പരിപാടിക്ക്‌ നേതൃത്വം നല്‍കി. ജെറിന്‍ കൊല്ലം സ്വാഗതവും നസീര്‍ കുളത്തൂപ്പുഴ നന്ദിയും പറഞ്ഞു.
കൊല്ലം ജില്ലാ പ്രവാസി അസോസിയേഷന്‍ രണ്‌ടാം വാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക