Image

രാജ്യത്തിന്റെ നിര്‍ണായക രഹസ്യങ്ങള്‍ ഫെയ്‌സ്‌ബുക്കിലെ യുവതിക്ക്‌ ചോര്‍ത്തി നല്‍കിയ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ പിടിയില്‍

Published on 09 February, 2018
രാജ്യത്തിന്റെ നിര്‍ണായക രഹസ്യങ്ങള്‍ ഫെയ്‌സ്‌ബുക്കിലെ യുവതിക്ക്‌ ചോര്‍ത്തി നല്‍കിയ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ പിടിയില്‍


രാജ്യത്തിന്റെ നിര്‍ണായക രഹസ്യങ്ങള്‍ ഫെയ്‌സ്‌ബുക്കിലെ യുവതിക്ക്‌ ചോര്‍ത്തി നല്‍കിയ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ പിടിയില്‍. ഫെയ്‌സ്‌ബുക്കിലൂടെ യുവതിയെന്ന വ്യാജേന പരിചയപ്പെട്ട പാക്ക്‌ ചാരസംഘടനയായ ഐഎസ്‌ഐക്കാണ്‌ ഉദ്യോഗസ്ഥന്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്‌. ഇന്ത്യന്‍ വ്യോമസേനയിലെ ഗ്രൂപ്‌ ക്യാപ്‌റ്റന്‍ അരുണ്‍ മാര്‍വയാണ്‌ സംഭവത്തില്‍ പിടിയിലായത്‌. ഇദ്ദേഹം ഡല്‍ഹിയിലെ വ്യോമസേനാ ആസ്ഥാനത്ത്‌ ജോലി ചെയ്‌ത്‌ വരികയായിരുന്നു.


രാജ്യത്തിന്റെ നിര്‍ണായകമായ വിവരങ്ങളാണ്‌ ഐഎസ്‌ഐ ചാരന്‍മാക്ക്‌ ഇദ്ദേഹം ചോര്‍ത്തി കൊടുത്തതെന്ന്‌ വ്യോമസേനാ കണ്ടെത്തി. ഫെയ്‌സ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുമായി ഇദ്ദേഹം മാസങ്ങളായി ചാറ്റ്‌ ചെയ്‌തു. പിന്നീട്‌ ഉദ്യോഗസ്ഥന്റെ സ്‌നേഹവും വിശ്വാസവും നേടിയ യുവതി രഹസ്യ വിവരങ്ങളും രേഖകളും ചോദിച്ചു. ഇവരുടെ കെണിയില്‍ വീണുപോയ ഉദ്യോഗസ്ഥന്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി.

ഫെയ്‌സ്‌ബുക്കിലെ യുവതിയുടെ നിര്‍ദേശം അനുസരിച്ച്‌ സ്‌മാര്‍ട്ട്‌ഫോണിലൂടെ നിര്‍ണായക രേഖകളുടെ ചിത്രങ്ങള്‍ വാട്ട്‌സ്‌ ആപ്പിലൂടെ ഇദ്ദേഹം കൈമാറി. സൈബര്‍,ശൂന്യാകാശ പദ്ധതികള്‍ വ്യോമസേനയുടെ സുപ്രധാന പദ്ധതികള്‍ എന്നിവയുടെ വിവരങ്ങളാണ്‌ അരുണ്‍ മാര്‍വയില്‍ നിന്ന്‌ ഐഎസ്‌ഐ ചോര്‍ത്തിയത്‌.

രാജ്യത്തിന്റെ നിര്‍ണായക രഹസ്യ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായി ആഴ്‌ചകള്‍ക്കു മുമ്പ്‌ കണ്ടെത്തിയ വ്യോമസേന നടത്തിയ അന്വേഷണത്തിലാണ്‌ പ്രതി പിടിയിലായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക