Image

വീണ്ടും ആഗോള ഓഹരി മാര്‍ക്കറ്റ്‌ വന്‍ തകര്‍ച്ചയില്‍: ഇന്ത്യന്‍ വിപണി വന്‍ ഇടിവിലേക്ക്‌

Published on 09 February, 2018
വീണ്ടും ആഗോള ഓഹരി മാര്‍ക്കറ്റ്‌ വന്‍ തകര്‍ച്ചയില്‍: ഇന്ത്യന്‍  വിപണി വന്‍ ഇടിവിലേക്ക്‌

ഒരു ദിവസത്തെ നേരിയ ആശ്വാസത്തിന്‌ ശേഷം ഇന്ത്യന്‍ ഓഹരി വിപണി ഇന്ന്‌ വീണ്ടും വന്‍ ഇടിവിലേക്ക്‌ വീണു. ഇന്നലെ തിരിച്ചു വരവിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കിയ മാര്‍ക്കറ്റ്‌, അമേരിക്കന്‍ വിപണി തകര്‍ച്ചയിലാണെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ്‌ വീണ്ടും ഇടിവിലായത്‌.

സെന്‍സെക്‌സ്‌ ഇന്ന്‌ രാവിലെ തുടക്കം മുതല്‍ തകര്‍ച്ചയിലേക്ക്‌ കൂപ്പു കുത്തി. 452 പോയിന്റ്‌ ഇടിഞ്ഞു 33960 .60 പോയിന്റിലാണ്‌ വ്യാപാരം നടക്കുന്നത്‌. 141 പോയിന്റ്‌ താഴ്‌ന്ന നിഫ്‌റ്റി 10435 .50 പോയിന്റിലും വ്യപാരം നടക്കുന്നു.

അമേരിക്കക്ക്‌ പുറമെ ലോകത്തെ പ്രമുഖ ഓഹരി വിപണികളെല്ലാം തകര്‍ച്ചയിലാണ്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക