Image

ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ ഡിവൈഎഫ്‌ഐ നേതാവ് മാപ്പു പറഞ്ഞു

Published on 09 February, 2018
ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ ഡിവൈഎഫ്‌ഐ നേതാവ് മാപ്പു പറഞ്ഞു
കണ്ണൂര്‍: മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ ഡിവൈഎഫ്‌ഐ നേതാവ് സി.ഒ.ടി നസീര്‍ മാപ്പു പറഞ്ഞു. തലശേരി ഗസ്റ്റ് ഹൗസിലെത്തിയാണ് ഉമ്മന്‍ ചാണ്ടിയോട് നസീര്‍ മാപ്പു പറഞ്ഞത്. 

2013 ഒക്ട്‌ടോബര്‍ 27ന് ഉമ്മന്‍ ചാണ്ടി കണ്ണൂരിലെത്തിപ്പോഴായിരുന്നു അദ്ദേഹത്തിനു നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ ഉമ്മന്‍ ചാണ്ടിക്ക് പരുക്കേറ്റിരുന്നു. സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തിയ സമരത്തിനിടെയാണ് മുഖ്യമന്ത്രിക്കുനേരെ കല്ലേറുണ്ടായത്.

സംഭവത്തെ തുടര്‍ന്ന് നസീര്‍ അടക്കമുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക