Image

കേരളബാങ്ക്‌ സഹകരണ മേഖലയെ ശക്തിപ്പെടുത്തുമെന്ന്‌ മുഖ്യമന്ത്രി

Published on 10 February, 2018
കേരളബാങ്ക്‌ സഹകരണ മേഖലയെ ശക്തിപ്പെടുത്തുമെന്ന്‌ മുഖ്യമന്ത്രി


കണ്ണൂര്‍: കേരളബാങ്ക്‌ രൂപീകരിക്കുന്നതോടെ സംസ്ഥാനത്തെ സഹകരണബാങ്കിങ്‌ മേഖല കൂടുതല്‍ ശക്തിപ്പെടുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ട്‌ നിരോധന സമയത്ത്‌ സഹകരണ മേഖലയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമമുണ്ടായെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

 അതേസമയം, കേരളബാങ്ക്‌ സംബന്ധിച്ച്‌ ആശങ്കകള്‍ പരിഹരിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. കേരളബാങ്ക്‌ രൂപീകരണം നിലവിലുള്ള സഹകരണ മേഖലയെ എങ്ങനെ ബാധിക്കും എന്നത്‌ ചര്‍ച്ചയ്‌ക്ക്‌ വിധേയമാക്കണമെന്നും. ചെന്നിത്തല പറഞ്ഞു. എട്ടാമത്‌ സഹകരണ കോണ്‍ഗ്രസ്‌ ഉദ്‌ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

സഹകരണ മേഖലയോട്‌ ആരോഗ്യകരമായ സമീപനമല്ല കേന്ദ്രം സ്വീകരിയ്‌ക്കുന്നതെന്ന്‌ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സഹകരണ മേഖലയുടെ പ്രത്യേകത വെച്ച്‌ കേന്ദ്രം സഹായിക്കാന്‍ തയ്യാറാവണം. ബാധ്യത ഇതേ രീതിയില്‍ നിലനിര്‍ത്തിക്കൊണ്ട്‌ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. നോട്ടു നിരോധനത്തിന്റെ ഭാഗമായി സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമുണ്ടായി. കേരളബാങ്ക്‌ രൂപീകരണത്തോടെ സഹകരണ ബാങ്കിങ്‌ മേഖല കൂടുതല്‍ ശക്തിപ്പെടുമെന്നും പിണറായി പറഞ്ഞു

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക