Image

സിനിമ മേഖല കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം: മന്ത്രി ടി പി രാമകൃഷ്ണന്‍

Published on 10 February, 2018
സിനിമ മേഖല കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം: മന്ത്രി ടി പി രാമകൃഷ്ണന്‍
നാലാമത് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന് ഹൈദരാബാദ് വേദിയാകും 
ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ ജേര്‍ണലിസം അവാര്‍ഡുകള്‍ വിതരണം ചെയ്തു
വിജയികള്‍ക്ക് 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും സമ്മാനമായി നല്‍കി 
കേരളത്തിന്റെ ചുമതലയുള്ള മാലിദ്വീപ് ഡെപ്യൂട്ടി കോണ്‍സല്‍ ജാദുള്ള ഹുസൈന്‍ തൗഫീഗ് പ്രത്യേക അതിഥിയായിരുന്നു. 

തിരുവനന്തപുരം (10022018): നാലാമത് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ (ഐഎഫ് സി 2018) ഡിസംബര്‍ ഒന്ന് മുതല്‍ നാല് വരെ ഹൈദരാബാദില്‍ നടക്കും. നാല് ദിവസം നീണ്ട് നില്‍ക്കുന്ന ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലില്‍  സിനിമ നിര്‍മ്മാണം, വിതരണം, പരസ്യം, തീയേറ്ററുകള്‍, തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സമഗ്ര മേഖലകളിലെ  പ്രദര്‍ശനങ്ങള്‍ക്കും വിപണനത്തിനുമായി വിവിധ തരം പ്രദര്‍ശന മേളകളും ഒരുക്കും. 50,000 കാണികള്‍ പങ്കെടുക്കുന്ന കാര്‍ണിവലില്‍ 100 രാജ്യങ്ങളില്‍ നിന്നുള്ള  5000 വ്യാപാരപ്രതിനിധികളും 500 ല്‍ പരം നിക്ഷേപകരും, 300 പ്രദര്‍ശകരും, 3500 ല്‍ അധികം പ്രതിഭകളും പങ്കെടുക്കുമെന്ന് ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടര്‍ സോഹന്‍ റോയ് പറഞ്ഞു.

ടെക്‌നോപാര്‍ക്ക് ആസ്ഥാനമായ ഏരീസ് എപ്പിക്ക സ്റ്റുഡിയോയില്‍ വെള്ളിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്ന് മുതല്‍ നാല് വരെ നടന്ന മൂന്നാമത് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത് മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കുമുള്ള അവാര്‍ഡുകള്‍ തൊഴില്‍എക്‌സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷണന്‍ വിതരണം ചെയ്തു 

ലോകത്തിലെ ഏറ്റവും വലിയ സിനിമ വിപണികളില്‍ ഒന്നായ ഇന്ത്യന്‍ സിനിമ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ച കൂടുതല്‍ തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കും. ഇത് വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ യുവാക്കള്‍ക്കും രാജ്യത്തിനും ഏറെ മുന്നേറാന്‍ സാധിക്കും മന്ത്രി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇതിനു ഇന്‍ഡിവുഡ് എടുക്കുന്ന എല്ലാ ശ്രമങ്ങള്‍ക്കും കേരള സര്‍ക്കാര്‍ പിന്തുണയും നല്‍കും അദ്ദേഹം അറിയിച്ചു. 

സിനിമ പത്രപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി പ്രത്യേകം ഏര്‍പ്പെടുത്തിയതാണ് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ ജേര്‍ണലിസം അവാര്‍ഡ്. 

പാട്രിക്കോ ബ്രൂണോ (വാള്‍സ്ട്രീറ്റ് ജേര്‍ണല്‍), സതീഷ് ദണ്ഡവേനി (ഇ ടിവി), ബാപ്പ മജുമധര്‍ (ടൈംസ് ഓഫ് ഇന്ത്യ), ഹൈദരാബാദ്ഓണ്‍ലൈന്‍.ഇന്‍, ദീപക് ധര്‍മ്മടം (അമൃതാ ടിവി), സുധാകര്‍ റെഡ്ഡി (ഈനാടു), എം ദിനു പ്രകാശ് (മനോരമ ന്യൂസ്), ദിലീപ് സേഥി (ബോളിവുഡ് ദുനിയാ), ആര്‍ ജയേഷ് (മലനാട് ടിവി), ലക്ഷമൈയ്യ (എക്‌സ്പ്രസ് ന്യൂസ്) തുടങ്ങിയവര്‍ക്ക് പ്രഥമ ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ ജേര്‍ണലിസം അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ്, ചന്ദു എസ് നായര്‍ (ദൂരദര്‍ശന്‍ മലയാളം), ബിവി മഹാലക്ഷ്മി (ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്), സിജി ചന്ദ്രമോഹന്‍ (മാതൃഭൂമി)തുടങ്ങിയവര്‍ പ്രത്യേക പരാമര്‍ശവും നേടി.  

വിജയികള്‍ക്ക് 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും സമ്മാനമായി നല്‍കി. 10 ബില്യണ്‍ യുഎസ് ഡോളര്‍ സംരംഭമായ ഇന്‍ഡിവുഡാണ് അവാര്‍ഡ് സംഘടിപ്പിച്ചത്.  2000 ഇന്ത്യന്‍ ശതകോടീശ്വരന്മാരും കോര്‍പ്പറേറ്റുകളും പിന്തുണക്കുന്ന ഇന്‍ഡിവുഡ് നയിക്കുന്നത് പ്രവാസി വ്യവസായിയായ സോഹന്‍ റോയിയാണ്.    

കേരളത്തിന്റെ ചുമതലയുള്ള മാലിദ്വീപ് ഡെപ്യൂട്ടി കോണ്‍സല്‍ ജാദുള്ള ഹുസൈന്‍ തൗഫീഗ് പ്രത്യേക അതിഥിയായിരുന്നു. കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍, ടൂര്‍ഫെഡ് എംഡി ഷാജി മാധവന്‍, നിര്‍മ്മാതാവ് രജപുത്ര രഞ്ജിത്ത്, തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി സതീഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.  

കൂടുതല്‍ വിവരങ്ങള്‍ക്ക്:
മുകേഷ് എം നായര്‍: 9539009983/9846094947
ഗോവിന്ദന്‍ നമ്പൂതിരി: 9539008988 
mukesh.nair@indywood.co.in/pr@indywood.co.in

സിനിമ മേഖല കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം: മന്ത്രി ടി പി രാമകൃഷ്ണന്‍ സിനിമ മേഖല കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം: മന്ത്രി ടി പി രാമകൃഷ്ണന്‍ സിനിമ മേഖല കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം: മന്ത്രി ടി പി രാമകൃഷ്ണന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക