Image

മമത ബാനര്‍ജി വനിതാ ഗാന്ധിയാണെന്ന്‌ ഹാര്‍ദിക്‌ പട്ടേല്‍

Published on 10 February, 2018
മമത ബാനര്‍ജി വനിതാ ഗാന്ധിയാണെന്ന്‌ ഹാര്‍ദിക്‌ പട്ടേല്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വനിതാ ഗാന്ധിയാണെന്ന്‌ പട്ടേല്‍ നേതാവ്‌. ജനകീയ ആവശ്യങ്ങളുടെ സമരപ്രതീകമാണ്‌ മമതയെന്നും ഹാര്‍ദ്ദിക്‌ സൂചിപ്പിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി മാത്രമാണ്‌ മമതയ്‌ക്കു തുല്യമെന്നും ഹാര്‍ദിക്‌ പറഞ്ഞു. കൊല്‍ക്കത്തയില്‍ മമതയുമായുള്ള ആദ്യ കൂടിക്കാഴ്‌ചയ്‌ക്കു ശേഷം ട്വിറ്ററിലൂടെയാണ്‌ ഹാര്‍ദിക്കിന്റെ പ്രസ്‌താവന.

കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഒന്നിക്കുമെന്നാണ്‌ തന്റെ പ്രതീക്ഷയെന്നു പറഞ്ഞ ഹാര്‍ദിക്‌ രാജ്യത്തെ പ്രതിപക്ഷത്തെ നയിക്കാന്‍ മമത മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു. സ്‌ത്രീ ശാക്തീകരണത്തന്റെ ഭാഗമായി ഗുജറാത്തിലേക്ക്‌ എത്താനുള്ള ക്ഷണം മമത സ്വീകരിച്ചതായും ഉടന്‍ തന്നെ അവര്‍ സംസ്ഥാനത്ത്‌ സന്ദര്‍ശനം നടത്തുമെന്നും ഹാര്‍ദിക്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക